ലിംഗായത്ത് ന്യൂനപക്ഷ മതരൂപീകരണം സംബന്ധിച്ചു കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനു സംസ്ഥാന സർക്കാർ ഔദ്യോഗികമായി കത്തെഴുതി.

ബെംഗളൂരു : ലിംഗായത്ത് ന്യൂനപക്ഷ മതരൂപീകരണം സംബന്ധിച്ചു കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനു സംസ്ഥാന സർക്കാർ ഔദ്യോഗികമായി കത്തെഴുതി. ബസവ തത്വത്തിൽ വിശ്വസിക്കുന്ന ലിംഗായത്തുകൾക്കും വീരശൈവർക്കും പ്രത്യേക മതപദവി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമത്തിന്റെ രണ്ടാം വകുപ്പുപ്രകാരം ഇവരെ ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് വിജ്ഞാപനം ചെയ്യാനുള്ള നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഹിന്ദുമതത്തിനുള്ളിൽ നിൽക്കാൻ ആഗ്രഹിക്കുന്ന, വീരശൈവരുടെ ആസ്ഥാനമായ പഞ്ചപീഠ മഠങ്ങൾ സംസ്ഥാന സർക്കാരിന്റെ നീക്കത്തെ എതിർക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts