അവധിയെടുത്ത് കറങ്ങുന്ന ജീവനക്കാരെ തെരഞ്ഞു പിടിച്ച് പുറത്താക്കാന്‍ റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം;13,000 പേർക്കു പണി പോകും

ന്യൂഡല്‍ഹി: അനധികൃതമായി അവധിയില്‍ പോയ ജീവനക്കാരെ പുറത്താക്കാനൊരുങ്ങി റയില്‍വേ. 13,000 പേരെ സർവീസിൽനിന്നു പുറത്താക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കേന്ദ്ര റയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ നിർദേശത്തെ തുടർന്നാണു ‘അവധിക്കാരെ’ തിരഞ്ഞുപിടിച്ച് പുറത്താക്കുന്നത്.

ആകെയുള്ള 13 ലക്ഷം ജീവനക്കാരിൽ 13,000ത്തിൽ അധികം പേർ ദീർഘകാലമായി അവധിയിലാണെന്നു പരിശോധനയിൽ കണ്ടെത്തി. പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാർ അവധിയിലായതിനാൽ നിയമനം നടത്താനുമാകുന്നില്ല.

ട്രെയിൻ സർവീസ് ഉൾപ്പെടെ റയിൽവേയുടെ പല ജോലികളും താളം തെറ്റിക്കുന്നതിൽ അവധിക്കാർക്കു ‘പങ്കു’ണ്ടെന്നാണു നിഗമനം. സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരാണു വേണ്ടതെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും റയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us