പെൺകുട്ടികളുടെ മദ്യപാനം എന്നെ പേടിപ്പെടുത്തുന്നു.

പനജി: പെണ്‍കുട്ടികളുടെ മദ്യപാനത്തിനെതിരെ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോവയിലെ കോളജുകളിലെ ലഹരി ഉപയോഗം പുറത്തു കേൾക്കുന്നത്ര ഭീകരമല്ലെങ്കിലും ആശങ്കപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പരീക്കർ. ‘ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയിൽ ഞാൻ പഠിക്കുന്ന സമയത്തും കഞ്ചാവ് ഉപയോഗിക്കുന്ന ചെറുസംഘങ്ങൾ ഉണ്ടായിരുന്നു. ലഹരി മാഫിയക്കെതിരെ കരുതിയിരിക്കണം. പെൺകുട്ടികൾ ബീയർ ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. പെൺകുട്ടികളുടെ മദ്യപാനം എന്നെ പേടിപ്പെടുത്തുന്നു. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞു’– പരീക്കർ പറഞ്ഞു. ഗോവയിലെ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുകയാണ്. 2017 ഓഗസ്റ്റ് മുതൽ…

Read More

അവധിയെടുത്ത് കറങ്ങുന്ന ജീവനക്കാരെ തെരഞ്ഞു പിടിച്ച് പുറത്താക്കാന്‍ റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം;13,000 പേർക്കു പണി പോകും

ന്യൂഡല്‍ഹി: അനധികൃതമായി അവധിയില്‍ പോയ ജീവനക്കാരെ പുറത്താക്കാനൊരുങ്ങി റയില്‍വേ. 13,000 പേരെ സർവീസിൽനിന്നു പുറത്താക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കേന്ദ്ര റയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ നിർദേശത്തെ തുടർന്നാണു ‘അവധിക്കാരെ’ തിരഞ്ഞുപിടിച്ച് പുറത്താക്കുന്നത്. ആകെയുള്ള 13 ലക്ഷം ജീവനക്കാരിൽ 13,000ത്തിൽ അധികം പേർ ദീർഘകാലമായി അവധിയിലാണെന്നു പരിശോധനയിൽ കണ്ടെത്തി. പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാർ അവധിയിലായതിനാൽ നിയമനം നടത്താനുമാകുന്നില്ല. ട്രെയിൻ സർവീസ് ഉൾപ്പെടെ റയിൽവേയുടെ പല ജോലികളും താളം തെറ്റിക്കുന്നതിൽ അവധിക്കാർക്കു ‘പങ്കു’ണ്ടെന്നാണു നിഗമനം. സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരാണു വേണ്ടതെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും…

Read More

സാമാജികര്‍ക്കു നിയമസഭയിലെത്താന്‍ സമയമില്ല;കോറം തികയാന്‍ കാത്തിരുന്നത് ഒന്നര മണിക്കൂര്‍;കര്‍ണാടക നിയമസഭയില്‍ നടന്ന സംഭവ വികാസങ്ങള്‍ ഇങ്ങനെ.

ബെംഗളൂരു:  കർണാടക നിയമസഭ അടുത്ത 16നു നടക്കുന്ന ബജറ്റ് സമ്മേളനത്തിനായി പിരിഞ്ഞു. മന്ത്രിമാരും സാമാജികരും എത്താത്തതിനെ തുടർന്ന് ക്വോറം തികയാതെ വന്നതിനാൽ, ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്നലെ സഭ ചേർന്നത്. രാവിലെ 10ന് തുടങ്ങേണ്ട സമ്മേളനം 11.20ന് മാത്രമാണ് ആരംഭിക്കാനായത്. 225 അംഗ നിയമസഭയിൽ, 25 അംഗങ്ങളെങ്കിലും തികച്ചുണ്ടെങ്കിൽ മാത്രമേ നടപടികൾ ആരംഭിക്കാനാകൂ എന്നാണു ചട്ടം.സഭാ നടപടികൾ ആരംഭിച്ചയുടൻ സ്കൂളുകളിലെ ഉച്ചക്കഞ്ഞി പാചകത്തൊഴിലാളുടെ പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടർ ഉന്നയിച്ചു. പ്രാഥമിക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ടാണ് ഉത്തരം പറയേണ്ടതെന്നും നിർഭാഗ്യവശാൽ…

Read More

ബി.എം.എച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആദ്യ ഔദ്യോഗിക മീറ്റ്‌ നാളെ കബ്ബൺ പാർക്കിൽ.

ബെംഗളൂരു :ബെംഗളൂരിലെ പ്രശസ്തരായ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഹബിന്റെ ആദ്യത്തെ ഔദ്യോഗിക മീറ്റ്‌ നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ ആറ് മണി വരെ കബ്ബൺ പാർക്കിൽ വച്ച് നടക്കും. “മലയാളികളുടെ ഫേസ് ഗ്രൂപ്പ് മീറ്റുകൾ നഗരത്തിൽ സർവ്വ സാധാരണമാണ്, മറ്റു ഗ്രൂപ്പ് മീറ്റിംഗുകളിൽ നിന്ന് വ്യത്യസ്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്,നിരവധി കായിക മൽസരങ്ങളും ,ഗ്രൂപ്പ് മെമ്പർമാരുടെ വിവിധ കലാപരിപാടികളും നടക്കും ” ഭാരവാഹികൾ അറിയിച്ചു. ഇതിനെല്ലാം പുറമെ ഗ്രൂപ്പിന്റെ ആത്മാവായ സൈമൺ എന്ന മിസ്റ്ററി കഥാപാത്രം നേരിട്ടു വരുന്നുണ്ട് ,അത് ആരാണെന്നറിയാനുള്ള…

Read More

സർഗധാരയുടെ”കാവ്യ ചന്ദ്രിക” ഫെബ്രുവരി18 ന് ജാലഹള്ളിയിൽ.

ബെംഗളൂരു : ബാംഗ്ലൂരിലെ കവികളുടെ രചനകളുടെ അവതരണവും അവലോകനവും ഉൾപ്പെടുത്തി, 2018 ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 10 മണിക്ക്, ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച് സർഗധാര “കാവ്യചന്ദ്രിക” എന്ന പരിപാടി അവതരിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരൻ ശ്രീ.സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണവും രചനകളുടെ അവലോകനവും നിർവ്വഹിക്കുന്നു. രചനകൾ sargadhara [email protected] എന്ന ഐഡിയിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. 9964352148.

Read More

12 സ്ക്രീനുകളിലായി 60 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍;നാല് മലയാള ചിത്രങ്ങള്‍;ഡെലിഗേറ്റ് പാസ് വിതരണം 20 വരെ മാത്രം;ചലച്ചിത്ര മേളകൊണ്ടാടാന്‍ നഗരമൊരുങ്ങി.

ബെംഗളൂരു ∙ ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 22നു തുടക്കമാവും. ‌അറുപതു രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകൾ പ്രദർശനത്തിനെത്തും. മേളയുടെ ഉദ്ഘാടനം 22ന് വൈകിട്ട് അഞ്ചിനു വിധാൻസൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കുമെന്ന് കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു പറഞ്ഞു. മാർച്ച് ഒന്നിനു സമാപന സമ്മേളനത്തിൽ ഗവർണർ വാജുഭായ് വാല പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇന്ത്യൻ സിനിമ മൽസര വിഭാഗത്തിൽ നാലു മലയാള ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി അവാർഡ് നേടിയ മഹേഷ് നാരായണന്റെ ടേക്ക്…

Read More

കർണാടക ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു

കർണാടക ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു. മടിക്കേരിയിൽ നിന്നു ഹാസനിലേക്കു പോവുകയായിരുന്ന ആർടിസി ബസും മൈസൂരുവിൽ നിന്നു മടിക്കേരിയിലേക്കു പോവുകയായിരുന്ന ആർടിസി ബസും സുണ്ടിക്കുപ്പ ശാന്തഗിരി തോട്ടത്തിനു സമീപത്തെ വളവിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസിലെയും ഡ്രൈവർമാരായ ശനിവാറന്തെ സ്വദേശി പാലാക്ഷ (42), പിരിയാപട്ടണം സ്വദേശി മൊയ്തീൻ ഷറീഫ് (50) എന്നിവരാണു മരിച്ചത്.

Read More

വാലന്റൈൻസ് ഡേ: കബൺപാർക്കിൽ കൂടുതൽ പൊലീസ് വേണമെന്ന് ആവശ്യം

ബെംഗളൂരു∙ വാലന്റൈൻസ് ദിനാഘോഷത്തോടനുബന്ധിച്ച് ലാൽബാഗിലും കബൺ പാർക്കിലും കമിതാക്കളെ നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടി ഹോർട്ടികൾചർ വകുപ്പ്. ആഘോഷങ്ങൾ പരിധി വിടാതിരിക്കാനുള്ള മുൻകരുതലായാണിതെന്ന് ഹോർട്ടികൾചർ വകുപ്പ് കമ്മിഷണർ വൈ.എസ്. പാട്ടീൽ പറഞ്ഞു. കുടുംബസമേതം പാർക്കിലെത്തുന്നവരെ ശല്യപ്പെടുത്തുന്നതായി മുൻകൊല്ലങ്ങളിൽ പരാതികൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സഹായം ആവശ്യപ്പെട്ടത്.

Read More

ആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ച് ഒച്ചയുണ്ടാക്കുന്ന പതിവിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണവുമായി ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി.

ബെംഗളൂരു∙ ആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ച് ഒച്ചയുണ്ടാക്കുന്ന പതിവിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണവുമായി ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി. സിറ്റി ട്രാഫിക് പൊലീസുമായി ചേർന്നാണ് ‘ഹോൺ നോട്ട് ഒകെ സോൺ’ എന്ന പേരിലുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ 3250 ഡ്രൈവർമാരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ശബ്ദമലിനീകരണം കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് ഹോൺ ഉപയോഗം ആവശ്യഘട്ടങ്ങളിൽ മാത്രമാക്കാനുള്ള പ്രചാരണത്തിനു തുടക്കമിട്ടതെന്ന് അതോറിറ്റി സിഇഒ: രമ പറഞ്ഞു. പ്രചാരണം  ഒരു മാസം തുടരും.

Read More

രാജകീയമായ് പ്ലേഓഫിലേക്ക് ബാഗ്ലൂർ എഫ്സി

ഐഎസ്എലില്‍ ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗോവയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് തോല്പിച്ച് ബെംഗളൂരു എഫ് സി. വിജയത്തോടെ ബെംഗളൂരു എഫ് സി 33 പോയിന്റുകളുമായി തൊട്ടടുത്ത പൂനെയെക്കാളും എട്ട് പോയിന്റ് മുന്നിലായാണ് നില കൊള്ളുന്നത്. ബ്ലാസ്റ്റേഴ്സിനെക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ചിട്ടുള്ള ഗോവ 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. മത്സരത്തിന്റെ ഇരു പകുതികളിലായാണ് ബെംഗളൂരു ഗോവന്‍ വല ചലിപ്പിച്ചത്. 35ാം മിനുട്ടില്‍ എഡു ഗാര്‍സിയയും 82ാം മിനുട്ടില്‍ ഡിമാസ് ഡെല്‍ഗാഡോയുമാണ് 15000ത്തോളം വരുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് മുന്നില്‍ ബെംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്. വിജയത്തോടെ…

Read More
Click Here to Follow Us