വാലന്റൈൻസ് ഡേ: കബൺപാർക്കിൽ കൂടുതൽ പൊലീസ് വേണമെന്ന് ആവശ്യം

ബെംഗളൂരു∙ വാലന്റൈൻസ് ദിനാഘോഷത്തോടനുബന്ധിച്ച് ലാൽബാഗിലും കബൺ പാർക്കിലും കമിതാക്കളെ നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടി ഹോർട്ടികൾചർ വകുപ്പ്. ആഘോഷങ്ങൾ പരിധി വിടാതിരിക്കാനുള്ള മുൻകരുതലായാണിതെന്ന് ഹോർട്ടികൾചർ വകുപ്പ് കമ്മിഷണർ വൈ.എസ്. പാട്ടീൽ പറഞ്ഞു.

കുടുംബസമേതം പാർക്കിലെത്തുന്നവരെ ശല്യപ്പെടുത്തുന്നതായി മുൻകൊല്ലങ്ങളിൽ പരാതികൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സഹായം ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us