ബി.എം.എച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആദ്യ ഔദ്യോഗിക മീറ്റ്‌ നാളെ കബ്ബൺ പാർക്കിൽ.

ബെംഗളൂരു :ബെംഗളൂരിലെ പ്രശസ്തരായ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഹബിന്റെ ആദ്യത്തെ ഔദ്യോഗിക മീറ്റ്‌ നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ ആറ് മണി വരെ കബ്ബൺ പാർക്കിൽ വച്ച് നടക്കും.

“മലയാളികളുടെ ഫേസ് ഗ്രൂപ്പ് മീറ്റുകൾ നഗരത്തിൽ സർവ്വ സാധാരണമാണ്, മറ്റു ഗ്രൂപ്പ് മീറ്റിംഗുകളിൽ നിന്ന് വ്യത്യസ്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്,നിരവധി കായിക മൽസരങ്ങളും ,ഗ്രൂപ്പ് മെമ്പർമാരുടെ വിവിധ കലാപരിപാടികളും നടക്കും ” ഭാരവാഹികൾ അറിയിച്ചു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഇതിനെല്ലാം പുറമെ ഗ്രൂപ്പിന്റെ ആത്മാവായ സൈമൺ എന്ന മിസ്റ്ററി കഥാപാത്രം നേരിട്ടു വരുന്നുണ്ട് ,അത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ഗ്രൂപ്പ് മെമ്പേഴ്സ്.സൈമണോടൊപ്പം പരിപാടികളിൽ പങ്കെടുക്കാൻ എല്ലാവരും തയ്യാറായിക്കഴിഞ്ഞു.

ഇതുവരെ നടത്തിയ മൽസരങ്ങളുടെ സമ്മാന വിതരണം നടക്കും, ഗ്രൂപ്പിന്റെ ഭാവിയിലെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടക്കും.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

എല്ലാ അംഗങ്ങളേയും സാദരം ക്ഷണിക്കുന്നതായി അഡ്മിൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts