മലയാളിയുടെ ഉടമസ്ഥതയില്‍ ഉള്ള അറ്റ്‌ ലസ് ട്രാവെല്‍സിന്റെ 3 ബസുകള്‍ തീവച്ചു നശിപ്പിച്ചു.

ബെംഗളൂരു : നഗരത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള മൂന്നു ബസുകൾ തീവച്ചു നശിപ്പിച്ചു. ലാൽബാഗ് സിദ്ധാപുരയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ബസുകളാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കത്തിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശി മുബാറക്കിന്റെ ഉടമസ്ഥതയിലുള്ള അറ്റ്ലസ് ട്രാവൽസ് ബസുകളാണിത്.

ഒരു ബസ് പൂർണമായും രണ്ടു ബസ് ഭാഗികമായും കത്തി. ബെംഗളൂരുവിൽ നിന്നു കട്ടപ്പന, പാലാ എന്നിവിടങ്ങളിലേക്കു സർവീസ് നടത്തിയിരുന്ന നോൺ എസി ബസുകൾ ഒരു മാസമായി പാർക്കിങ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാർക്കിങ് ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ നേരത്തേ തർക്കം ഉണ്ടായിരുന്നു. സിദ്ധാപുര പൊലീസിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts