ചരിത്രമെഴുതി കേരളത്തിന്റെ യുവനിര;സ്വന്തം തട്ടകത്തിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ബംഗാൾ;സന്തോഷ് ട്രോഫി കേരളത്തിന്.

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി കിരീടത്തില്‍ ബംഗാളിനെതിരെ പുതിയ ചരിത്രമെഴുതി കേരളം. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഇത് ആദ്യമായാണ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ ഒരു ടീം പരാജയപ്പെടുത്തുന്നത്.
കേരളം നേടുന്ന ആറാമത്തെ സന്തോഷ് ട്രോഫി കിരീടമാണിത്. നിശ്ചിത സമയത്തില്‍ ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്ന കളി അധിക സമയത്തിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിലെ രണ്ടാം പകുതിയില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് വിപിന്‍ തോമസ് കേരളത്തിന് വേണ്ടി ആ സുവര്‍ണ ഗോള്‍ നേടി. എന്നാല്‍ എക്സ്ട്രാ ടൈമിലെ ഇന്‍ജുറി ടൈമില്‍ ബംഗാള്‍ നിര്‍ണായക ഗോള്‍ നേടി ഒപ്പത്തിനൊപ്പമെത്തി. അതോടെ കളി അനിവാര്യ പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ കേരള ഗോള്‍ കീപ്പര്‍ മിഥുന്‍റെ മികച്ച സേവുകള്‍ നിര്‍ണായകമായി.  രണ്ടിനെതിരെ നാല് ഗോളുകള്‍ നേടി കേരളം ആറാമത്തെ കിരീടത്തില്‍ മുത്തമിട്ടു. ഇതാദ്യാമായാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ ബംഗാളിനെ തകര്‍ക്കുന്നത്. കഴിഞ്ഞ രണ്ട് തവണ ബംഗാളിനെ ഫൈനലില്‍ നേരിട്ടപ്പോള്‍ കേരളം പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ വച്ച് കിരീടം നഷ്ടപ്പെടുത്തിയിരുന്നു. അതിന് മധുര പ്രതികാരമായി ചരിത്രത്തിലേക്ക് നടന്നു കയറിയ കേരള ടീമിന്‍റെ വിജയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts