കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കണം; ഹൈകോടതി തീരുമാനം ഇന്ന്

കൊച്ചി. കേരളത്തിൽ നിന്നും വരുന്ന യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിനായി കർണാടക സർക്കാർ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ കെ.എം അഷ്‌റഫ് നൽകിയ ഹർജി കേരള ഹൈകോടതി ഇന്ന് പരിഗണിക്കും. കേരത്തിൽ നിന്ന് കർണാടകയിലേക്ക് ദിവസേന പോയി വരുന്ന യാത്രക്കാർ വൻതോതിൽ ആണ്. എന്നാൽ ഈ യാത്രക്കാർ മൂന്നു ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ട് അധികൃതർക്ക് സമർപ്പിക്കണം. ഇത് സാധാരണക്കാരായ രാത്രക്കാരെ വൻതോതിൽ ബാധിക്കുമെന്നും അതിനാൽ ഇത്തരം നിയന്ത്രണങ്ങൾ എടുത്തുമാറ്റി ഉചിതമായ തീരുമാനം എടുക്കണമെന്നും ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അദ്ദേഹം…

Read More

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ്; വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ മാസം 14ന് വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതി എന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിക്കണമെന്നും വിചാരണ ഉടന്‍ തുടങ്ങരുതെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വിചാരണ തുടങ്ങരുതെന്ന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി നാളെ പരിഗണിക്കും. ബുധനാഴ്ച എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.  കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്…

Read More

ഷുഹൈബ് വധം: അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും സിബിഐ പറഞ്ഞു. അതേസമയം, സിബിഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്‍റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ. വി. സോഹന്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി…

Read More
Click Here to Follow Us