കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കണം; ഹൈകോടതി തീരുമാനം ഇന്ന്

കൊച്ചി. കേരളത്തിൽ നിന്നും വരുന്ന യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിനായി കർണാടക സർക്കാർ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ കെ.എം അഷ്‌റഫ് നൽകിയ ഹർജി കേരള ഹൈകോടതി ഇന്ന് പരിഗണിക്കും.

കേരത്തിൽ നിന്ന് കർണാടകയിലേക്ക് ദിവസേന പോയി വരുന്ന യാത്രക്കാർ വൻതോതിൽ ആണ്. എന്നാൽ ഈ യാത്രക്കാർ മൂന്നു ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ട് അധികൃതർക്ക് സമർപ്പിക്കണം. ഇത് സാധാരണക്കാരായ രാത്രക്കാരെ വൻതോതിൽ ബാധിക്കുമെന്നും അതിനാൽ ഇത്തരം നിയന്ത്രണങ്ങൾ എടുത്തുമാറ്റി ഉചിതമായ തീരുമാനം എടുക്കണമെന്നും ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts