ഷുഹൈബ് വധം: അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും സിബിഐ പറഞ്ഞു. അതേസമയം, സിബിഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്‍റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ. വി. സോഹന്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി…

Read More