നിരോധിത സംഘടനകളുമായി ബന്ധം; തമിഴ്‌നാട്ടില്‍ എന്‍ഐഎ പരിശോധന

നിരോധിത സംഘടനകളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ എന്‍ഐഎ പരിശോധന. ചൊവ്വാഴ്ച തമിഴ്നാട്ടിലെ 16 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി.

പ്രത്യേക ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഐഎസുമായി ബന്ധമുള്ള റാഡിക്കലൈസേഷനും റിക്രൂട്ട്‌മെൻ്റും സംബന്ധിച്ച കേസുകൾ എൻഐഎ സജീവമായി അന്വേഷിക്കുന്നുണ്ട്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

2022 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാർ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ മൂന്ന് പ്രതികളെ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളും തീവ്രവാദ പ്രവർത്തനത്തിന് പണം നൽകാൻ കൂട്ടുനിന്നതായി കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts