തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ധരാമയ്യ കാറിൽ നിന്നും വീണു

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തുറന്നിട്ട കാറില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയനഗരയിലെ യാത്രയ്ക്കിടെ വീണു. കാറിന്റെ തുറന്നിട്ട മുന്‍ വശത്തെ ഡോറില്‍ പിടിച്ച്‌ നിന്ന് അഭിവാദ്യം ചെയ്യവെയാണ് സിദ്ധരാമയ്യക്ക് അടിതെറ്റിയത്. പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചതിനാല്‍ നിലത്ത് വീണില്ല. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ, തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്കമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പേടിക്കേണ്ടതില്ല, ഞാന്‍ സുഖമായിരിക്കുന്നു. കാറില്‍ കയറുന്നതിനിടെ കാല്‍ തെറ്റിയതാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More

പ്രസംഗത്തിനിടെ വാങ്ക് വിളി, പ്രസംഗം നിർത്തി രാഹുൽ ഗാന്ധി

ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയില്‍ നിന്നും വാങ്കുവിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച്‌ രാഹുല്‍ ഗാന്ധി. മംഗളൂരു ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി ആസാന്‍ (പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിര്‍ത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുല്‍ പ്രസംഗം പുനരാരംഭിച്ചത്. 2022ല്‍ ജമ്മു കശ്മീരിലെ ബരമുള്ളയില്‍ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസംഗം നിര്‍ത്തിവെച്ചിരുന്നു.

Read More

ബെള്ളാരി റോഡ് വീതി കൂട്ടൽ, 54 മരങ്ങൾ മുറിക്കാൻ അനുമതി

ബെംഗളൂരു: ബെള്ളാരി റോഡിലെ പാലസ് ഗ്രൗണ്ട്സിനു മുന്നിലുള്ള നാലാം നമ്പര്‍ ഗേറ്റിനും ഒമ്പതാം നമ്പര്‍ ഗേറ്റിനും ഇടയില്‍ വരുന്ന ഭാഗത്തെ 54 മരങ്ങള്‍ മുറിക്കാന്‍ ബി.ബി.എം.പിക്ക് വനംവകുപ്പ് അനുമതി നല്‍കി. കാവേരി ജങ്ഷനും മെഹ്ക്രി സര്‍ക്കിളിനും ഇടയിലുള്ള റോഡ് വീതികൂട്ടാനാണ് ഇത്രയേറെ മരങ്ങൾ മുറിച്ചു മാറ്റുന്നത്. പുതുതായി രണ്ടു ലൈനുകള്‍കൂടി ഈ റോഡില്‍ വരും. മൂന്നു മരങ്ങള്‍ നിലനിര്‍ത്തണമെന്നും രണ്ടെണ്ണം മാറ്റിപ്പിടിപ്പിക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം മരവിപ്പിക്കണമെന്ന് പ്രദേശവാസികളും പ്രകൃതിസ്നേഹികളും ആവശ്യപ്പെട്ടിട്ടുണ്ട്. ബെള്ളാരി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതിയുടെ വിശദ…

Read More
Click Here to Follow Us