തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ധരാമയ്യ കാറിൽ നിന്നും വീണു

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തുറന്നിട്ട കാറില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയനഗരയിലെ യാത്രയ്ക്കിടെ വീണു.

കാറിന്റെ തുറന്നിട്ട മുന്‍ വശത്തെ ഡോറില്‍ പിടിച്ച്‌ നിന്ന് അഭിവാദ്യം ചെയ്യവെയാണ് സിദ്ധരാമയ്യക്ക് അടിതെറ്റിയത്. പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചതിനാല്‍ നിലത്ത് വീണില്ല. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

സംഭവത്തിന് പിന്നാലെ, തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്കമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പേടിക്കേണ്ടതില്ല, ഞാന്‍ സുഖമായിരിക്കുന്നു. കാറില്‍ കയറുന്നതിനിടെ കാല്‍ തെറ്റിയതാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts