കേരളത്തിൽ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നും തിരുവനന്തപുരം ജില്ലയിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ സിക വൈറസ് ബാധിച്ചവരുടെരുടെ എണ്ണം 37 ആയി.

എന്നാൽ, സിക വൈറസ് ബാധ ഏറ്റവർ ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ശ്രീമതി ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരും ആഴ്ച നഗരത്തിലെ എല്ലാ വാർഡുകളിലെ ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ അറിയച്ചു. ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക എന്നും തീവ്ര ഉറവിട നശീകരണ യജ്ഞം എന്ന പേരിൽ കൊതുകുകളുടെ ഇറവിടങ്ങൾ നശിപ്പിക്കുകയാണ് നഗരസഭ ചെയ്യാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം നഗരസഭ വളപ്പിൽ തന്നെ ഈ യജ്ഞത്തിന് തുടക്കം കുറിച്ചു.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

മാലിന്യ നീക്കത്തിനൊപ്പം ഫോഗിംഗ് ഉൾപ്പെടെയുള്ള നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പൊതുജനങ്ങൾ സ്വന്തം വീടും പരിസരവും ശുചിയാക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഓർമിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts