ഹൊസൂർ കൊലക്കേസ്: പ്രതികളെ ബെംഗളൂരു സിറ്റി പോലീസ് വെടിവച്ചിട്ടു

ബെംഗളൂരു: ബിസിനസ്സുകാരനെ വിജയകുമാറിനെ പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികളെ ബെംഗളൂരു പോലീസ് വെടിവെച്ചു പിടികൂടി. തമിഴ്‌നാട് സ്വദേശി കവിരാജ്, ബെംഗളൂരു സ്വദേശി അംബരീഷ് എന്നിവരെയാണ് പിടികൂടിയത്.

മുൻമന്ത്രി വർത്തൂർ പ്രകാശിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതിയായിരുന്നു കവിരാജ്. ആ കേസിൽ കൈരാജിന് ജാമ്യം ലഭിച്ചിരുന്നു.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

ബെംഗളൂരു ബൈയപ്പനഹള്ളിയിലെ ഇവർ താമസിച്ചിരുന്ന സങ്കേതത്തിൽ എത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ഇവരുടെ പോലീസ് കാലിന് വെടിവെച്ച് പിടികൂടിയ ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലായ് അഞ്ചിനാണ് കൊലപാതകം നടന്നത്. തട്ടിക്കൊണ്ടുപോയശേഷം പണം ആവശ്യപ്പെട്ട പ്രതികൾക്ക് ആ പണംകിട്ടാതെവന്നപ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts