തമിഴ്‌നാട്ടിൽ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് സ്റ്റാലിൻ സർക്കാർ തുടക്കം കുറിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സൗജന്യ വാക്‌സിൻ പദ്ധതിക്ക് തുടക്കമിട്ടതും ചെന്നൈ കാവേരി ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതും. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ വാക്‌സിൻ പദ്ധതി നടപ്പിലാക്കുന്നത്.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

സൗജന്യ വാക്‌സിനൊപ്പം പണം നല്‍കിയുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളില്‍ സൗകര്യമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ് സോഷ്യൽ റെസ്പോണ്സിബില്റ്റി (സി എസ് ആര്‍) ഫണ്ട് ചെലവഴിച്ചാണ് സ്വകാര്യ ആശുപത്രികൾ ഈ പദ്ധതി നടപ്പാക്കുക.

സ്വകാര്യ ആശുപത്രികളിൽ സൗജന്യ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് വൻതോതിൽ കുറയുമെന്ന് അധികൃതർ വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts