മോഷ്ടാവ് സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു

ബെംഗളൂരു: മോഷണക്കേസിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുദ്യോഗസ്ഥരുടെ മുന്നിൽ സയനൈഡ് കഴിച്ച് മോഷ്ടാവ് ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിയും ബെംഗളൂരു കെ.ആർ. പുരത്തെ താമസക്കാരനുമായ സി. ശങ്കറാണ് (47) പിടികൂടാനെത്തിയ പോലീസിന്റെ മുമ്പിൽ തന്റെ കൈവശമുണ്ടായിരുന്ന സയനൈഡ് കഴിച്ചത് ജീവനൊടുക്കിയത്.

പോലീസുകാർ ഉടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ് മരിച്ച ശങ്കർ. രണ്ടാഴ്ചമുമ്പ് കെ.ആർ. പുരത്തു നിന്ന്‌ സ്ത്രീയുടെ മാല തട്ടിയെടുത്ത കേസിൽ പ്രതികളാണ് ശങ്കറും കൂട്ടാളിയായ ചന്ദ്രശേഖറും. ഇവരെ പിന്തുടർന്നെത്തിയ പോലീസ് സംഘം ഹൊസ്കൊട്ടെ ആഞ്ജനേയ ക്ഷേത്രത്തിനു സമീപം ഇവരെ പിടികൂടാൻ ശ്രേമിക്കുകയായിരുന്നു. ഇതോടെ താനെ കൈവശമുണ്ടായിരുന്ന സയനൈഡ് കഴിച്ചു ശങ്കർ ആത്മഹത്യാ ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us