പ്രളയ ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു

ബെംഗളൂരു: ബസവരാജ്‌ ബൊമ്മയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്തിന്റെ അടുത്ത ദിവസം തന്നെ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഉത്തര കന്നഡ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്.

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നാശംവിതച്ച കാർവാർ, യെല്ലാപൂർ, അംഗോള എന്നിവിടങ്ങളിലെ നിലവിലുള്ള സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. ജില്ലാ ഭരണകൂടത്തിൽനിന്ന് പ്രളയനാശനഷ്ടം സംബന്ധിച്ച എല്ലാവിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ എം.എൽ.എ.മാരുമായും ഉദ്യോഗസ്ഥരുമായും മറ്റു ജന പ്രതിനിധികളുമായി പ്രളയക്കെടുതി സംബന്ധിച്ച് ചർച്ചകൽ നടത്തി. നിപ്പാണിയിലെയും സങ്കേശ്വരയിലെയും ദുരിദാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും, 19,035 പേരെ 89 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. യെല്ലാപൂർ താലൂക്ക് ആശുപത്രിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തി.

ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും കണ്ട് രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകണമെന്ന് നിർദേശം നൽകി. മഴക്കെടുതി രൂക്ഷമായ വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ ഏഴു താലൂക്കുകളിലായി 113 ഗ്രാമങ്ങളെ പ്രളയംബാധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us