സർക്കാരിന്റെ ഒന്നാം വാർഷികം, ബസിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി 

ചെന്നൈ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടാനുബന്ധിച്ച് വിവിധ ആനു കൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി.

വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ അദ്ദേഹം സര്‍ക്കാറിന് കീഴിലുള്ള മെട്രോ​പൊളിറ്റന്‍ ട്രാന്‍സ്​പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ യാത്ര ചെയ്യുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു.

ചെന്നൈയിലെ രാധാകൃഷ്ണന്‍ സാലൈ റോഡിലൂടെ സര്‍വിസ് നടത്തുന്ന നമ്പര്‍ 29-സി ബസിലാണ് അദ്ദേഹം യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരോട് പ്രത്യേകം സംസാരിക്കുകയും അവര്‍ക്കുള്ള സൗജന്യ യാത്രാ സൗകര്യത്തെക്കുറിച്ച്‌ ചോദിക്കുകയും ചെയ്തു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

അച്ഛന്‍ മന്ത്രിയായിരുന്നപ്പോഴും സ്കൂളിലേക്ക് ഇതേ നമ്പര്‍ ബസിലാണ് താന്‍ സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍മ യാത്രക്കാരുമായി പങ്കുവച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെയുടെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര.

ബസ് യാത്രക്കുശേഷം നിയമസഭയിലെത്തിയ മുഖ്യമ​ന്ത്രി എം.കെ. സ്റ്റാലിന്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിയാണ് പ്രധാന പ്രഖ്യാപനം. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാഥികള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം നല്‍കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts