ആർ.ടി-പി.സി.ആർ ടെസ്റ്റിന് വീണ്ടും വില കുറച്ചു.

Covid Karnataka

ബെംഗളൂരു :മഹാമാരി വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കർണാടക സർക്കാർ ആർ ടി -പി സി ആർ ടെസ്റ്റ് നിരക്ക് കുറയ്ക്കുന്നത്. ആദ്യ തവണ 1200 ൽ നിജപ്പെടുത്തിയ നിരക്ക് വീണ്ടും കുറച്ച് 800 രൂപയാക്കി ബുധനാഴ്ച ഉത്തരവായി.

കോവിഡ് 19 ൻ്റെ വിവിധ ടെസ്റ്റുകളുടെ നിരക്കപട്ടിക യും പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ സ്വീകരിച്ച സാമ്പിളുകൾ അധികൃതരുടെ ആവശ്യ പ്രകാരം സ്വകാര്യ ലാബുകൾ ആർട്ടി -പി സി ആർ ടെസ്റ്റ് നടത്തുകയാണെങ്കിൽ 500 രൂപ മാത്രമേ വസൂലാക്കാവൂ എന്നും നിർദ്ദേശമുണ്ട്. നേരിട്ട് സ്വകാര്യസ്ഥാപനങ്ങളിൽ ചെല്ലുന്നവർക്ക് ആണ് 800 രൂപ നിജപ്പെടുത്തിയിട്ടുള്ളത്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

മറ്റ് പരിശോധനകൾക്കുള്ള നിരക്ക് ഇപ്രകാരമാണ്. ട്രൂ നാറ്റ് 1250, സി ബി എൻ എഎ ടി 2400, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് 400, റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് 500 എന്ന നിരക്കുകളാണ് ഇനി പ്രാബല്യത്തിൽ ഉണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
[masterslider id="10"]

Related posts