ആകെ ആക്റ്റീവ് കോവിഡ് കേസുകള്‍ 20000 ന് താഴെ;ഇന്ന് കര്‍ണാടകയില്‍ 1238 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 5076 പേർക്ക് ഡിസ്ചാർജ്ജ്;നഗര ജില്ലയിൽ 701 പുതിയ കോവിഡ് രോഗികൾ.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1238 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5076 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.46%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 5076 ആകെ ഡിസ്ചാര്‍ജ് : 866664 ഇന്നത്തെ കേസുകള്‍ : 1238 ആകെ ആക്റ്റീവ് കേസുകള്‍ : 19206 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 11912 ആകെ പോസിറ്റീവ് കേസുകള്‍ : 897801 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ഓഹരി വില്പന: ഈ മാസം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.

ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേ ഓഹരി വിപണനം നടത്താൻ തയ്യാറെടുക്കുന്നത്. ഈ മാസം അവസാനത്തോടുകൂടി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആകും എന്നാണ് അധികൃതർ നൽകുന്ന സൂചന. വിപണി പരിതസ്ഥിതികൾ അനുകൂലമല്ലെങ്കിൽ ഓഹരി വിൽപ്പന ജനുവരി ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ നടത്താനും സാധ്യതയുണ്ട് എന്ന് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അമിതാബ് ബാനർജി അറിയിക്കുന്നു. 178.2 കോടിയുടെ അടിസ്ഥാനനിക്ഷേപവും 4600 കോടിയുടെ ഓഹരിവിപണ നവും ആണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. അടിസ്ഥാന നിക്ഷേപത്തിൽ 118.2 കോടി പുതിയ ഓഹരികളും ഉൾപ്പെടുത്തുമെന്നാണ് ഈ…

Read More

പ്രതിരോധ മരുന്നിനുള്ള അടിയന്തര അനുമതി നിരസിച്ചു എന്ന വാർത്ത തെറ്റെന്ന് ആരോഗ്യമന്ത്രാലയ അധികൃതർ.

ആസ്ട്ര സിനേക്കാ എന്ന കമ്പനി പുറത്തിറക്കുന്ന പ്രതിരോധ മരുന്നുകളുടെ ഇന്ത്യൻ നിർമ്മാണ വിപണന പ്രതിനിധിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിരോധ മരുന്നുൽപ്പാദനത്തിനും വിപണനത്തിനും അനുവദിക്കാൻ ആയി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇന്നലെ ചില മാധ്യമങ്ങളിൽ “അനുമതി നിരസിച്ചു” എന്ന് വാർത്ത വന്നതിനെ തുടർന്ന് പ്രതികരിക്കവേ നിരസിച്ചു എന്ന വാർത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുകയാണെന്നും അനുമതി നൽകണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇതിനെക്കുറിച്ച് പ്രതികരിക്കവേ ഔദ്യോഗിക വക്താവ് അറിയിച്ചു.

Read More

കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: കര്‍ണ്ണാടകയില്‍ നിന്നുള്ള 17 അതിര്‍ത്തി പോയിന്റുകൾ അടച്ച് പരിശോധന

ബെംഗളൂരു: കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്കുളള 17 അതിര്‍ത്തി പോയിന്റുകൾ അടച്ച് പരിശോധന നടത്തും. സംസ്ഥാനത്തെ കൂർഗ്, ദക്ഷിണ കന്നട ജില്ലകളിലെ പോലീസിന്റെയും, കേരളത്തിൽ നിന്ന് കാസര്‍കോട് ജില്ലയിലെ പോലീസിന്റെയും സംയുക്ത പരിശോധന ആരംഭിക്കും. കൂർഗ്, ദക്ഷിണ കന്നട, കാസര്‍കോട് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. മനുഷ്യകടത്ത്, പണം കടത്തല്‍, ലഹരി വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന കര്‍ശനമാക്കുക. ഡിസംബര്‍ 12 വൈകുന്നേരം ആറ് മുതല്‍ ഡിസംബര്‍ 14ന് വൈകുന്നേരം  ആറ് വരെ…

Read More

ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ മാല മോഷണം വീണ്ടും സജീവം

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ മാല മോഷണം വീണ്ടും സജീവമായിരിക്കുകയാണ്. സൗത്ത് ബെംഗളൂരുവിലെ രണ്ടിടങ്ങളിൽ ഒരുമണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് രണ്ട്‌ മാലകവർച്ച കേസുകളാണ്. രണ്ടുസ്ഥലങ്ങളിലും ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ 6.30-നും 7.30-നും ഇടയിലാണ് ബസവനഗുഡിയിലും ബനശങ്കരിയിലും വീട്ടമ്മമാരിൽ നിന്ന്, ബൈക്കിലെത്തിയ സംഘം സ്വർണമാലകൾ തട്ടിയെടുത്തത്. സി.സി. ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ബസവനഗുഡിയിൽ സഹോദരീപുത്രിയുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയിൽ നിന്നാണ് നാലുപവന്റെയും മൂന്നുപവന്റെയും രണ്ടുമാലകൾ സംഘം തട്ടിയെടുത്തത്. കാറിൽ കല്യാണ മണ്ഡപത്തിൽ വന്നിറങ്ങിയ…

Read More

ക്രിസ്തുമസ് -പുതുവൽസരം ആഘോഷിക്കാൻ നാട്ടിലെത്താൻ മലയാളികൾക്ക് ഒരു തീവണ്ടി കൂടി.

ബെംഗളൂരു : കന്യാകുമാരി, കണ്ണൂർ തീവണ്ടികൾക്ക് പിന്നാലെ കേരളത്തിലേക്ക് ഒരു തീവണ്ടി കൂടി പ്രഖ്യാപിച്ച് റെയിൽവേ. മൈസൂരു _ കൊച്ചുവേളി സ്പെഷ്യൽ (06315/16) എക്സ്പ്രസ് നാളെ മുതൽ ജനുവരി 1 വരെ ഇരു ഭാഗങ്ങളിലേക്കുമായി 42 സർവ്വീസുകൾ നടത്തും. സമയക്രമം താഴെ: 06315(12 മുതൽ ജനുവരി 1 വരെ പ്രതിദിന സർവ്വീസ്): മൈസൂരു(ഉച്ചയ്ക്ക് 12.50), മണ്ഡ്യ(1.28), രാമനഗര(2.18), കെങ്കേരി(2.58), ബെംഗളൂരു സിറ്റി(4.35), കന്റോൺമെന്റ് (5.00), കെആർ പുരം(5,14), വൈറ്റ്ഫീൽഡ്.24), ബംഗാർപേട്ട്(6.03), കുപ്പം(6.34), തിരുപ്പത്തൂർ (749), സേലം(9.22), ഈറോഡ്(10.20), തിരുപ്പൂർ(11.03), കോയമ്പത്തൂർ (12.02), പാലക്കാട്(പുലർച്ചെ 1.27),…

Read More

ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കേരള മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. ബെംഗളൂരു സെഷൻസ് കോടതിയുടേതാണ് നടപടി. ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് കാട്ടി ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തുടർവാദം വരുന്ന തിങ്കളാഴ്ചയും തുടരും. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇന്ന് ഹാജരായത്.

Read More

പുതിയ ഭൂപരിഷ്ക്കരണ ബില്ലിനെതിരെ സംസ്ഥാനത്ത് വൻ കർഷക പ്രതിഷേധം.

ബെംഗളൂരു: കർണാടക ഭൂപരിഷ്കരണ ബില്ലിന് പിന്തുണ നല്കിയതിലൂടെ ജെ.ഡി.എസ്, ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കി കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസും കർണാടക രാജ്യ റൈത്ത സംഘടനയും ആരോപിച്ചു. എന്നാൽ ബില്ലിലെ ദോഷകരമായ നിബന്ധനകൾ ഒഴിവാക്കുമെന്ന ഉറപ്പിലാണ് ബില്ലിനെ പിന്തുണച്ചതെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി.കുമാരസ്വാമി വിശദീകരിച്ചു. താനും പിതാവായ എച്ച്.ഡി.ദേവഗൗഡയും നേരത്തെ ബില്ലിനെ എതിർത്തിരുന്നതാണെന്നും ജെ.ഡി.എസിന്റെ ഇടപെടലുകളുടെ ഫലമായി ഭേദഗതി ബില്ലിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് പിന്തുണക്കാൻ തീരുമാനിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. അതേ സമയം ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി സംസ്ഥാനമെങ്ങും വൻ പ്രതിഷേധം ഉയർന്നു. വിവിധ ജില്ലകളിൽ…

Read More

ആർ.ടി-പി.സി.ആർ ടെസ്റ്റിന് വീണ്ടും വില കുറച്ചു.

Covid Karnataka

ബെംഗളൂരു :മഹാമാരി വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കർണാടക സർക്കാർ ആർ ടി -പി സി ആർ ടെസ്റ്റ് നിരക്ക് കുറയ്ക്കുന്നത്. ആദ്യ തവണ 1200 ൽ നിജപ്പെടുത്തിയ നിരക്ക് വീണ്ടും കുറച്ച് 800 രൂപയാക്കി ബുധനാഴ്ച ഉത്തരവായി. കോവിഡ് 19 ൻ്റെ വിവിധ ടെസ്റ്റുകളുടെ നിരക്കപട്ടിക യും പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ സ്വീകരിച്ച സാമ്പിളുകൾ അധികൃതരുടെ ആവശ്യ പ്രകാരം സ്വകാര്യ ലാബുകൾ ആർട്ടി -പി സി ആർ ടെസ്റ്റ് നടത്തുകയാണെങ്കിൽ 500 രൂപ മാത്രമേ വസൂലാക്കാവൂ എന്നും നിർദ്ദേശമുണ്ട്. നേരിട്ട് സ്വകാര്യസ്ഥാപനങ്ങളിൽ…

Read More
Click Here to Follow Us