പുതിയ ഭൂപരിഷ്ക്കരണ ബില്ലിനെതിരെ സംസ്ഥാനത്ത് വൻ കർഷക പ്രതിഷേധം.

ബെംഗളൂരു: കർണാടക ഭൂപരിഷ്കരണ ബില്ലിന് പിന്തുണ നല്കിയതിലൂടെ ജെ.ഡി.എസ്, ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കി കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസും കർണാടക രാജ്യ റൈത്ത സംഘടനയും ആരോപിച്ചു.

എന്നാൽ ബില്ലിലെ ദോഷകരമായ നിബന്ധനകൾ ഒഴിവാക്കുമെന്ന ഉറപ്പിലാണ് ബില്ലിനെ പിന്തുണച്ചതെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി.കുമാരസ്വാമി വിശദീകരിച്ചു.

താനും പിതാവായ എച്ച്.ഡി.ദേവഗൗഡയും നേരത്തെ ബില്ലിനെ എതിർത്തിരുന്നതാണെന്നും ജെ.ഡി.എസിന്റെ ഇടപെടലുകളുടെ ഫലമായി ഭേദഗതി ബില്ലിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് പിന്തുണക്കാൻ തീരുമാനിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.

അതേ സമയം ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി സംസ്ഥാനമെങ്ങും വൻ പ്രതിഷേധം ഉയർന്നു.

വിവിധ ജില്ലകളിൽ നിന്നും എത്തി ചേർന്ന കർഷകർ വിധാൻ സൗധയ്ക്ക് മുന്നിലും ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനും മുന്നിലും പ്രതിഷേധിച്ചു.

റെയിൽവേ സ്റ്റേഷനിൽ നിന്നും വിധാൻസൗധയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ തയ്യാറെടുക്കുകയാണ് സമരങ്ങൾക്ക് നേതൃത്വം നല്കുന്ന ഐക്യം ഹോരാട്ടസമിതിയും കർണാടകരാജ്യരൈത്ത സംഘടനയും.

സമരത്തിൽ നിന്നും പിന്മാറണമെന്നും കർഷക സംഘടനാ നേതാക്കൾ ചർച്ചക്ക് തയ്യാറാകണമെന്നും മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us