ദുദ്‌സാഗർ വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ച് ആർ‌ പി‌ എഫ്

ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നിരോധിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാസിൽ റോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം മഴക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം സന്ദർശകരെയാണ് ആകർഷിക്കുന്നത്. എന്നാൽ റെയിൽവേ ലൈനിലൂടെ മാത്രം എത്തിച്ചേരാവുന്ന സെൻസിറ്റീവ് ഘട്ടുകളിൽ വിനോദസഞ്ചാരികളുടെ തിരക്ക് കാരണം ഈ മഴക്കാലത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ആർപിഎഫിന് ബുദ്ധിമുട്ടുകയാണ്. അതിനാൽ ആർ‌പി‌എഫിന്റെ ഒരു സ്ക്വാഡ് ഇപ്പോൾ…

Read More

ട്രെയിനിൽ നിന്ന് പിടിച്ചെടുത്തത് ക്രിസ്റ്റൽ മെത്തല്ല

ബെംഗളൂരു: ട്രെയിനിൽ 3.2 കോടി രൂപ വിലമതിക്കുന്ന മെത്താം ഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഒരാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം, പിടിച്ചെടുത്ത വസ്തു വാസ്തവത്തിൽ ക്രിസ്റ്റൽ മെത്ത് ആയിരുന്നില്ല എന്നും അത് മെന്തോൾ ആയിരുന്നു എന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. ബെംഗളൂരു ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർ‌പി‌എഫ്) പോലീസ് കഴിഞ്ഞ ദിവസം വൈകുന്നേരം 3.2 കോടി രൂപയുടെ നിരോധിത മയക്കുമരുന്ന് കൈവശം വച്ചയാളെ പിടിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചിരുന്നു. പ്രശാന്തി എക്സ്പ്രസിൽ നിന്നാണ്…

Read More

ആർപിഎഫ് വനിതാ ടീം ട്രെയിൻ യാത്രക്കാരനിൽ നിന്ന് 3.2 കോടി രൂപയുടെ ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു.

ബെംഗളൂരു: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ(ആർപിഎഫ്) ഒരു വനിതാ സംഘം വെള്ളിയാഴ്ച ഒരു  ട്രെയിൻ യാത്രക്കാരനിൽ നിന്നും 3.0 കോടി രൂപ വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രശാന്തി എക്സ്പ്രസിൽ നിന്ന് ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ഹിന്ദുപുർ സ്റ്റേഷനിൽ ഇറങ്ങിയതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശിയായ 44-കാരനായ യാത്രക്കാരൻ പ്രശാന്തി എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ക്രിസ്റ്റൽ മെത്ത് എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്ന് തന്റെ ബാഗിൽ ഒളിപ്പിച്ച് ഒഡീഷയിൽ എത്തിക്കുവാൻ കൊണ്ടുപോകുകയായിരുന്നു ഇയാൾ എന്ന്  ഉന്നത റെയിൽവേ വൃത്തങ്ങൾ  പറഞ്ഞു. `ഐസ് ‘അല്ലെങ്കിൽ` ഗ്ലാസ്’…

Read More

റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനകൾക്ക് പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കണമെന്ന ഉത്തരവിന്റെ ഭാഗമായി റെയിൽവേ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കുന്നു. തുടക്കത്തിൽ 100 പേരുടെ സംഘമാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്. പ്രത്യേക തരം യൂണിഫോമും എല്ലാ തരം നൂതന സംവിധാനങ്ങളുമുള്ള ഈ സംഘം 24 മണിക്കൂറും പരിശോധനക്കായി ഉണ്ടാകും. നിയമം ലംഘിച്ചുള്ള സാധനങ്ങൾ കടത്തുന്നത് പിടികൂടുക, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നിവയുമാണ് ഈ പുതിയ സംഘത്തിന്റെ പ്രധാന ഉദ്ദേശം. ബെംഗളൂരു, മൈസൂരു, കലബുറഗി റെയിൽവേ ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ ഇവരുടെ പ്രവർത്തനം. ആർ.പി.എഫ് കോൺസ്റ്റബിൾമാരെയാണ് തുടക്കത്തിൽ…

Read More

റെംഡിസിവിർ മോഷണം;4 റെയിൽ‌വേ ജീവനക്കാരെ പിടികൂടി.

ബെംഗളൂരു: റെംദേസിവിർ മരുന്ന് മോഷ്ടിച്ച് മറിച്ച് വിറ്റതിന്, നഗരത്തിലെ ഡിവിഷണൽ റെയിൽ‌വേ ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് റെയിൽ‌വേ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരുവിലെ റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) സ്ഥിരീകരിച്ചു. ആർ‌ പി‌ എഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പ്രതികളിൽ ഒരു കരാർ തൊഴിലാളിയും മൂന്ന് ഗ്രൂപ്പ് സി / ഡി ജോലിക്കാരും ഉൾപ്പെടുന്നു. പ്രതികളെയെല്ലാം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയ്ഡ് നടത്തിയ ശേഷം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും അവർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിച്ചതായും സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു.

Read More
Click Here to Follow Us