തീവണ്ടി ദുരന്തം ഒഴിവാക്കി, ചന്ദ്രാവതിയ്ക്ക് റയിൽവേ പോലീസിന്റെ ആദരം

ബെംഗളൂരൂ: സമയോചിത ഇടപെടലിലൂടെ വന്‍ തീവണ്ടി ദുരന്തം തടഞ്ഞുനിര്‍ത്തിയ വയോധികയെ മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ പോലീസ് ആദരിച്ചു. മംഗളൂരു സെന്‍ട്രല്‍ -മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിന്‍ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തില്‍ ഇടിക്കുന്നത് തടയാന്‍ ചുവപ്പ് തുണി ഉയര്‍ത്തിക്കാട്ടിയ കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയെയാണ് ആദരിച്ചത്. ഇവര്‍ക്ക് പാരിതോഷികം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനജര്‍ എന്നിവര്‍ക്ക് കത്തെഴുതിയതായി വെസ്റ്റേണ്‍ കോസ്റ്റല്‍ റയില്‍വേ ട്രാവലേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഹനുമന്ത കാമത്ത് ചടങ്ങില്‍…

Read More

രാത്രി കാലങ്ങളിൽ റെയിൽവേ പോലീസുകാർ ജനക്കൂട്ടത്തിൽ എടുത്തു കാണപ്പെടും

ബെംഗളൂരു: റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥർക്ക് സഹായം ആവശ്യമുള്ള പൊതുജനങ്ങൾക്ക് എളുപ്പത്തിൽ അവരെ കണ്ടെത്താനാകുന്നത് ഉറപ്പാക്കാൻ അടുത്തിടെ 190 ഷോൾഡർ ലൈറ്റുകൾ വിതരണം ചെയ്ത് സർക്കാർ. പോലീസുകാരുടെ ഈ പ്രകടമായ ദൃശ്യപരത റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ കുറ്റകൃത്യങ്ങൾ കുറയുന്നതിന് കാരണമായെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉത്തേജനം നൽകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. തോൾഡർ ലൈറ്റുകൾ അവതരിപ്പിച്ചതിന് ശേഷം റെയിൽവേ സ്റ്റേഷനുകളിലും പോലീസുകാരുടെ പ്ലാറ്റ്‌ഫോമുകളിലും വ്യക്തമായ ദൃശ്യപരതയുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച പോലീസ് സൂപ്രണ്ട് (GRP) SK സൗമ്യലത പറഞ്ഞു. കെഎസ്ആർ റെയിൽവേ സ്‌റ്റേഷനിൽ പ്രതിദിനം ഒരു…

Read More

2 കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു 

ബെംഗളൂരു: മുംബൈയിൽ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു. ബ്രൗണ് കളർ ടേപ്പ് ഉപയോഗിച്ച്‌ ഒരു പാക്കിലാണ് രണ്ട് കോടി രൂപ മുഴുവൻ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ കറൻസി നോട്ടുകളുടെ 100 ചെറിയ കെട്ടുകളാണ് പായ്ക്കിലുണ്ടായിരുന്നത്. രാജസ്ഥാന് സ്വദേശി 22 വയസുകാരൻ മനോഹര് സിംഗ് എന്ന ചെൻ സിംഗ് ആണ് അറസ്റ്റിലായത്. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. പരിശോധനക്കിടെ തന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ ഉള്ളിലെന്താണെന്ന് പറയാൻ ചെൻ സിംഗ് തയ്യാറായില്ല. ഇതിൽ സംശയം തോന്നി ബേലാപൂർ…

Read More

ഗായികയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് റെയിൽവേ പോലീസ്

ബെംഗളൂരു : കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബെംഗളൂരു റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ ഗായിക ഹരിണി റാവുവിന്റെ പിതാവ് എകെ റാവുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് റെയിൽവേ പോലീസ്. കൂടാതെ, ശരീരത്തിലെ മുറിവുകൾ സ്വയം വരുത്തിയതാണെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു. നവംബർ 23-ന് യെലഹങ്കയ്ക്കും രാജനുകുണ്ടെയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിലാണ് റാവുവിന്റെ മൃതദേഹം കണ്ടെത്തിയത്. റാവുവിന്റെ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് ജിആർപി ബെംഗളൂരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി അശോക് പറഞ്ഞു. ഗായകന്റെ മരണത്തിൽ കുടുംബം നേരത്തെ സംശയം ഉന്നയിച്ചിരുന്നു. മൃതദേഹത്തിന് സമീപം കണ്ട കത്തിയും ബ്ലേഡും ഒരു…

Read More

ട്രെയിനിൽ നിന്ന് പിടിച്ചെടുത്തത് ക്രിസ്റ്റൽ മെത്തല്ല

ബെംഗളൂരു: ട്രെയിനിൽ 3.2 കോടി രൂപ വിലമതിക്കുന്ന മെത്താം ഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഒരാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം, പിടിച്ചെടുത്ത വസ്തു വാസ്തവത്തിൽ ക്രിസ്റ്റൽ മെത്ത് ആയിരുന്നില്ല എന്നും അത് മെന്തോൾ ആയിരുന്നു എന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. ബെംഗളൂരു ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർ‌പി‌എഫ്) പോലീസ് കഴിഞ്ഞ ദിവസം വൈകുന്നേരം 3.2 കോടി രൂപയുടെ നിരോധിത മയക്കുമരുന്ന് കൈവശം വച്ചയാളെ പിടിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചിരുന്നു. പ്രശാന്തി എക്സ്പ്രസിൽ നിന്നാണ്…

Read More

നഗരത്തിലെ മെട്രോ സ്റ്റേഷനിൽ കണ്ട അജ്ഞാത ട്രോളി ബാഗ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

ബെംഗളൂരു: ബൈപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളി ബാഗ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചു. ഉടനടി പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബി.ഡി.ഡി.എസ്) സ്ഥലത്തെത്തുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. തുടർന്ന് ബാഗിൽ സ്ഫോടകവസ്തുക്കൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി. ബെംഗളൂരു കൃഷ്ണയ്യന പാല്യയിലെ 25 കാരിയായ യമുനയുടെ ബാഗ് ആണ് ഉപേകഷിക്ക പെട്ട നിലയിൽ കണ്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. നഗരത്തിൽ വീട്ടു ജോലികൾ ചെയ്തു വന്നിരുന്ന ഒഡിഷ സ്വദേശിനിയായ യമുന പ്ലംബറായി ജോലി ചെയ്യുന്ന ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാണ് സ്റ്റേഷനിൽ…

Read More
Click Here to Follow Us