നഗരത്തിലെ മെട്രോ സ്റ്റേഷനിൽ കണ്ട അജ്ഞാത ട്രോളി ബാഗ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

ബെംഗളൂരു: ബൈപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളി ബാഗ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചു. ഉടനടി പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബി.ഡി.ഡി.എസ്) സ്ഥലത്തെത്തുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. തുടർന്ന് ബാഗിൽ സ്ഫോടകവസ്തുക്കൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി.

ബെംഗളൂരു കൃഷ്ണയ്യന പാല്യയിലെ 25 കാരിയായ യമുനയുടെ ബാഗ് ആണ് ഉപേകഷിക്ക പെട്ട നിലയിൽ കണ്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. നഗരത്തിൽ വീട്ടു ജോലികൾ ചെയ്തു വന്നിരുന്ന ഒഡിഷ സ്വദേശിനിയായ യമുന പ്ലംബറായി ജോലി ചെയ്യുന്ന ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാണ് സ്റ്റേഷനിൽ എത്തിയത്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ബാഗ് ഉപേക്ഷിച്ച നിലയിൽ ആണെന്ന് കരുതിയ റെയിൽവേ പോലീസ് ഉടനടി പോലീസ് ഡോഗ് സ്‌ക്വാഡിനെയും ബോംബ് സ്‌ക്വാഡിനെയും വിവരമറിയിക്കുകയും തുടർന്ന് സി.സി,ടി,വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ബാഗ് വെച്ച് പോയി കുറച്ചു കഴിഞ്ഞു അവർ തിരിച്ചു എത്തിയിരുന്നു. ഇവർ ഇത് ഉപേക്ഷിച്ചു പോയതല്ലെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ ബാഗ് തിരിച്ചു നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts