ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകൾ പർപ്പിൾ ലൈനിലെ ബയപ്പനഹള്ളി മുതൽ കെങ്കേരി വരെയുള്ള ദൂരം (25 കിലോമീറ്റർ) ഇന്ന് മുതൽ 48 മിനിറ്റിനുള്ളിൽ പൂർത്തിയാക്കും.ഓഗസ്റ്റ് 29 നാണ് കെങ്കേരി മെട്രോ (മൈസൂർ റോഡ്–കെങ്കേരി ) ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച വരെ, രണ്ട് പോയിന്റുകൾക്കിടയിലുള്ള യാത്രാ സമയം 52 മിനിറ്റായിരുന്നു. ഗ്രീൻ ലൈനിന്റെ നാഗസാന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലൈനിൽ (30 കി.മീ) യാത്രാ സമയം 55 മിനിറ്റ് എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു.
മെട്രോ യാത്രാ സമയം കണക്കാക്കേണ്ടത് ആദ്യത്തേതും അവസാനത്തേതുമായ സ്റ്റേഷനുകൾ പിന്നിടാനുള്ള സമയത്തിനൊപ്പം ടിക്കറ്റുകൾ വാങ്ങാനും പ്ലാറ്റ്ഫോമിൽ എത്താനും ട്രെയിനുകൾക്കായികാത്തിരിക്കാനും എടുത്ത സമയവും കൂടെ ചേർത്തുകൊണ്ടാണ് എന്ന് ആക്ടിവിസ്റ്റുകൾ അഭിപ്രായപ്പെട്ടു. തിരക്ക്കുറഞ്ഞ സമയങ്ങളിൽ കെങ്കേരിക്കും ബയപ്പനഹള്ളിക്കും ഇടയിൽ റോഡിലൂടെ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് ഇപ്പോൾ ഒരു മണിക്കൂറാണ് യാത്രക്കായി എടുക്കുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തിരക്ക് കുറഞ്ഞ സമയങ്ങളിൽ കിഴക്ക് ബയപ്പനഹള്ളിയിൽ നിന്നും തെക്കുപടിഞ്ഞാറ് കെങ്കേരിയിലേക്ക് റോഡിലും മെട്രോയിലും യാത്ര ചെയ്യുന്നവർക്ക് തമ്മിൽ യാത്രാ സമയത്തിൽ വലിയ വ്യത്യാസമില്ല എന്നാണ് ഇതിനർത്ഥം.
10 മിനിറ്റിടവിട്ടാണ് ബയപ്പനഹള്ളിക്കും കെങ്കേരിക്കുമിടയിൽ മെട്രോ ട്രെയിനുകൾ ഓടുന്നത്. ബിഎംടിസി ഫീഡർബസുകളാണെങ്കിൽ 15 മുതൽ 45 മിനിറ്റ് ഇടവിട്ടാണ് ഉള്ളത് എന്നും അവർ സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.