തീവണ്ടി ദുരന്തം ഒഴിവാക്കി, ചന്ദ്രാവതിയ്ക്ക് റയിൽവേ പോലീസിന്റെ ആദരം

ബെംഗളൂരൂ: സമയോചിത ഇടപെടലിലൂടെ വന്‍ തീവണ്ടി ദുരന്തം തടഞ്ഞുനിര്‍ത്തിയ വയോധികയെ മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ പോലീസ് ആദരിച്ചു. മംഗളൂരു സെന്‍ട്രല്‍ -മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിന്‍ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തില്‍ ഇടിക്കുന്നത് തടയാന്‍ ചുവപ്പ് തുണി ഉയര്‍ത്തിക്കാട്ടിയ കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയെയാണ് ആദരിച്ചത്. ഇവര്‍ക്ക് പാരിതോഷികം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനജര്‍ എന്നിവര്‍ക്ക് കത്തെഴുതിയതായി വെസ്റ്റേണ്‍ കോസ്റ്റല്‍ റയില്‍വേ ട്രാവലേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഹനുമന്ത കാമത്ത് ചടങ്ങില്‍…

Read More

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു:. മണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു. വിരാജ്പേട്ട് കല്ലുവാന ഹമീദിന്റെ മകൻ മുഹമ്മദ് റാഫി ആണ് മരിച്ചത്. മൈസുരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവ് ബെംഗളൂരു നിന്നും മൈസൂരിലേക്ക് ഉള്ള യാത്രയിൽ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. സ്റ്റേഷനിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയ റാഫി ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ജെ.എസ്.എസ്. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിരാജ്പേട്ടയിലെത്തിച്ച് ഖബറടക്കി. മാതാവ് റാബിയ.  സഹോദരങ്ങൾ ; മഹറൂഫ്, തൻസീറ, നിഷാദ്, ജംഷാദ്,…

Read More
Click Here to Follow Us