ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു:. മണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു. വിരാജ്പേട്ട് കല്ലുവാന ഹമീദിന്റെ മകൻ മുഹമ്മദ് റാഫി ആണ് മരിച്ചത്.

മൈസുരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവ് ബെംഗളൂരു നിന്നും മൈസൂരിലേക്ക് ഉള്ള യാത്രയിൽ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

സ്റ്റേഷനിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയ റാഫി ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു.

മൃതദേഹം ജെ.എസ്.എസ്. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിരാജ്പേട്ടയിലെത്തിച്ച് ഖബറടക്കി. മാതാവ് റാബിയ.  സഹോദരങ്ങൾ ; മഹറൂഫ്, തൻസീറ, നിഷാദ്, ജംഷാദ്, ഷംസീർ, സാദിഖ്, സജിദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts