രണ്ട് ബസ്സുകളുടെ തീപിടുത്തം; ബിഎംടിസി ആഭ്യന്തര അന്വേഷണം ഏറ്റെടുത്തു.

ബെംഗളൂരു: അടുത്തിടെയുണ്ടായ രണ്ട് ബസുകൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയും ബസ് നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വെറും 10 ദിവസത്തിന്റെ വിത്യാസത്തിൽ നഗരത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി ബിഎംടിസി ബസുകൾക്ക് തീപിടിച്ച രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനുവരി 21ന് ചാമരാജ്പേട്ടയിലാണ് ആദ്യ തീപിടുത്തം റിപ്പോർട്ട് ചെയ്തത്, രണ്ടാമത്തെ തീപിടുത്തം ഫെബ്രുവരി ഒന്നിന് ജയനഗറിൽ വെച്ചുമാണ് റിപ്പോർട്ട് ചെയ്തത്. രണ്ടിടത്തും ഭാഗ്യവശാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

രണ്ട് സംഭവങ്ങളും യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും അവർക്ക് പൊതുഗതാഗതം അനിവാര്യമായതിനാൽ, ഭയപ്പെട്ടിട്ടും പൊതുഗതാഗത ഉപയോഗം വീണ്ടും തുയരുകയാണ് അവർ നിലവിൽ. ഞങ്ങൾ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ തീപിടുത്തമുണ്ടായത് ആന്തരിക ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് കണ്ടെത്തിയത് എന്നും കൂടാതെ ഞങ്ങൾ എല്ലാ ബസുകളും പരിശോധിക്കുകയും ഇന്റേണൽ ഓഡിറ്റ് നടത്തുകയും ചെയ്യുമ്പോൾ, അശോക് ലെയ്‌ലാൻഡ് വിതരണം ചെയ്ത ബസുകൾക്കും ഇത് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബിഎംടിസി മാനേജിംഗ് ഡയറക്ടർ അൻബു കുമാർ പറഞ്ഞു.

സാധാരണ 12 മീറ്റർ ബസുകളേക്കാൾ ചെറുതും 9 മീറ്റർ നീളവുമുള്ള രണ്ട് മിഡി ബസുകളാണ് തീപിടിത്തം ഉണ്ടായിട്ടുള്ളത്. ഈ ബസ്സുകൾക്ക് പറഞ്ഞിരിരുന്ന 10 ലക്ഷം കിലോമീറ്ററിൽ നിന്ന് തീപിടിച്ച രണ്ടാമത്തെ ബസ് 4.5 ലക്ഷം കിലോമീറ്ററാണ് ഓടിയത്,  ആദ്യ ബസ്സാവട്ടേ 7 ലക്ഷം കിലോമീറ്ററും ഓടിയട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രതിദിനം 50,000 ട്രിപ്പുകൾ നടത്തുന്ന 6,000 ബസുകൾ ശരാശരി 13 കിലോമീറ്റർ വേഗത്തിലാണ് ബിഎംടിസി സർവീസ് നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.

15 വർഷമായി തങ്ങൾ ഒരേ ഫ്ലീറ്റ് തന്നെയാണ് നടത്തുന്നുതെന്നും അവർ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ബസ്സുകളുടെ പ്രവർത്തന പരിപാലനം ബിഎംടിസിക്ക് വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥർ സമ്മതിച്ചട്ടുണ്ട്. എതിയനുപുറമെ സാമ്പത്തിക പരാധീനത മൂലം ബസുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കുന്നില്ലെന്നും ഇവർ സമ്മതിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us