ബെംഗളൂരു: അടുത്തിടെയുണ്ടായ രണ്ട് ബസുകൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയും ബസ് നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വെറും 10 ദിവസത്തിന്റെ വിത്യാസത്തിൽ നഗരത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി ബിഎംടിസി ബസുകൾക്ക് തീപിടിച്ച രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനുവരി 21ന് ചാമരാജ്പേട്ടയിലാണ് ആദ്യ തീപിടുത്തം റിപ്പോർട്ട് ചെയ്തത്, രണ്ടാമത്തെ തീപിടുത്തം ഫെബ്രുവരി ഒന്നിന് ജയനഗറിൽ വെച്ചുമാണ് റിപ്പോർട്ട് ചെയ്തത്. രണ്ടിടത്തും ഭാഗ്യവശാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…
Read More