ട്രെയിനിൽ നിന്ന് പിടിച്ചെടുത്തത് ക്രിസ്റ്റൽ മെത്തല്ല

ബെംഗളൂരു: ട്രെയിനിൽ 3.2 കോടി രൂപ വിലമതിക്കുന്ന മെത്താം ഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഒരാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം, പിടിച്ചെടുത്ത വസ്തു വാസ്തവത്തിൽ ക്രിസ്റ്റൽ മെത്ത് ആയിരുന്നില്ല എന്നും അത് മെന്തോൾ ആയിരുന്നു എന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ബെംഗളൂരു ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർ‌പി‌എഫ്) പോലീസ് കഴിഞ്ഞ ദിവസം വൈകുന്നേരം 3.2 കോടി രൂപയുടെ നിരോധിത മയക്കുമരുന്ന് കൈവശം വച്ചയാളെ പിടിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചിരുന്നു. പ്രശാന്തി എക്സ്പ്രസിൽ നിന്നാണ് ആർപിഎഫ് ഇയാളെ പിടികൂടിയത്.

സാമ്പിളുകൾ ലാബിലേക്ക് പരിശോധനകൾക്കായി അയച്ചിരുന്നു എന്നും പിടിച്ചെടുത്ത വസ്തു മയക്കുമരുന്ന് അല്ലെന്ന് പരിശോധനകളിൽ തെളിഞ്ഞു എന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts