റെംഡിസിവിർ മോഷണം;4 റെയിൽ‌വേ ജീവനക്കാരെ പിടികൂടി.

ബെംഗളൂരു: റെംദേസിവിർ മരുന്ന് മോഷ്ടിച്ച് മറിച്ച് വിറ്റതിന്, നഗരത്തിലെ ഡിവിഷണൽ റെയിൽ‌വേ ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് റെയിൽ‌വേ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരുവിലെ റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) സ്ഥിരീകരിച്ചു.

ആർ‌ പി‌ എഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പ്രതികളിൽ ഒരു കരാർ തൊഴിലാളിയും മൂന്ന് ഗ്രൂപ്പ് സി / ഡി ജോലിക്കാരും ഉൾപ്പെടുന്നു. പ്രതികളെയെല്ലാം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയ്ഡ് നടത്തിയ ശേഷം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും അവർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിച്ചതായും സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts