ആർപിഎഫ് വനിതാ ടീം ട്രെയിൻ യാത്രക്കാരനിൽ നിന്ന് 3.2 കോടി രൂപയുടെ ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു.

ബെംഗളൂരു: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ(ആർപിഎഫ്) ഒരു വനിതാ സംഘം വെള്ളിയാഴ്ച ഒരു  ട്രെയിൻ യാത്രക്കാരനിൽ നിന്നും 3.0 കോടി രൂപ വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രശാന്തി എക്സ്പ്രസിൽ നിന്ന് ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ഹിന്ദുപുർ സ്റ്റേഷനിൽ ഇറങ്ങിയതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഒഡീഷ സ്വദേശിയായ 44-കാരനായ യാത്രക്കാരൻ പ്രശാന്തി എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ക്രിസ്റ്റൽ മെത്ത് എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്ന് തന്റെ ബാഗിൽ ഒളിപ്പിച്ച് ഒഡീഷയിൽ എത്തിക്കുവാൻ കൊണ്ടുപോകുകയായിരുന്നു ഇയാൾ എന്ന്  ഉന്നത റെയിൽവേ വൃത്തങ്ങൾ  പറഞ്ഞു. `ഐസ് ‘അല്ലെങ്കിൽ` ഗ്ലാസ്’ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ക്രിസ്റ്റൽ മെത്ത് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു മയക്കുമരുന്നാണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts