യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

ബെംഗളൂരു: സംസ്ഥാനത്തെ ബെലഗാവി ജില്ലയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ 24 കാരനായ ഒരു മുസ്ലീം യുവാവ്, ഒരു ഹിന്ദു യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ കൊല്ലപ്പെട്ടതാണെന്ന്  മരിച്ച യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു.

സെപ്തംബർ 28 ബുധനാഴ്ച്ചയാണ് അർബാസ് അഫ്താബ് മുല്ലയെ ബേസൂറിനും ഖാനാപൂർ റെയിൽവേ സ്റ്റേഷനുമിടയിലെ റെയിൽവേ ട്രാക്കിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്, ആത്മഹത്യ ചെയ്തതായി ആദ്യം സംശയിച്ചെങ്കിലും, യുവതിയുടെ പിതാവിനും, യുവതിയെ കാണുന്നതിൽ  അർബാസിനെ ഭീഷണിപ്പെടുത്തിയിരുന്ന രാം സേനയുടെ മറ്റ്‌ അംഗങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന് അർബാസിന്റെ മാതാവ് പോലീസിൽ പരാതി നൽകി.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

അർബാസും സ്ത്രീയും കഴിഞ്ഞ ഒരു വർഷമായി സ്നേഹ  ബന്ധത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും ഒരു കുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ ബന്ധത്തെക്കുറിച്ച് സ്ത്രീ തന്റെ കുടുംബത്തെ അറിയിച്ചു എങ്കിലും അവളുടെ കുടുംബം ബന്ധത്തെ എതിർത്തു. യുവതിയുടെ കുടുംബം സഹായത്തിനായി രാം സെനെ നേതാക്കളെയും സമീപിച്ചതായി അർബാസിന്റെ ബന്ധു ആരോപിച്ചു.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

അർബാസിനെയും അമ്മയെയും ശ്രീറാം സേന നേതാക്കൾ ഭീഷണിപ്പെടുത്തിയതായും യുവതിയെ കാണരുതെന്ന് അർബാസിന് മുന്നറിയിപ്പ് നൽകിയതായും കുടുംബാംഗം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts