റാന്തല്‍ ബാന്‍ഡ് ന് എന്ത് സംഭവിച്ചു ?”ബുള്ളെറ്റ്” ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായി മാറിയത് എങ്ങിനെ? പിന്നണി ഗായിക നിമ്മി ചക്കിങ്ങലുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായകയും ബാംഗ്ലൂര്‍ മലയാളിയുമായ കുമാരി  നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ ശ്രീ ഷമീം നിലമ്പൂർ നടത്തിയ “എക്സ് ക്ലൂസീവ് ” സൗഹൃദ സംഭാഷണത്തിന്റെ  രണ്ടാം ഭാഗം:

ആദ്യ ഭാഗം വായിക്കാത്തവര്‍ക്കായി താഴെ കൊടുക്കുന്നു:

സ്റ്റാര്‍ സിംഗറിലൂടെ വന്ന് ഉദ്യാനനഗരിയുടെ സൂപ്പര്‍ സിംഗര്‍ ആയി മാറിയ അനുഗ്രഹീത കലാകാരിയും പിന്നണി ഗായികയുമായ നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ നടത്തിയ അഭിമുഖം.

സാങ്കേതിക വിദ്യ സംഗീത മേഖലയെ സഹായിക്കുകയാണോ ചെയ്തിട്ടുള്ളത് ? ഇപ്പോള്‍ ആര്‍ക്കും പാടാം എന്നാ അവസ്ഥ വന്നില്ലേ ? സാങ്കേതിക വിദ്യയില്‍ മാത്രം പിടിച്ചു നില്‍ക്കുന്ന സംഗീതകാരന്‍ മാര്‍ ഉണ്ട് എന്നത് സത്യമല്ലേ ?

സത്യമാണ് ,നിങ്ങള്‍ പറഞ്ഞതില്‍ സത്യമുണ്ട് ഇപ്പോഴത്തെ ട്രെന്‍ഡ് എന്താണ് എന്ന് വച്ചാല്‍ ഇപ്പോള്‍ ആര്‍ക്കും പാടാം എന്നുള്ള അവസ്ഥ എത്തിയിരിക്കുന്നു …മുന്‍പ് അത്രയും ജ്ഞാനമുള്ളവര്‍ക്ക് മാത്രമേ വളരാന്‍ കഴിയുമായിരുന്നുള്ളൂ ,അത്യാവശ്യം പാടിയാല്‍ മതി ഫുള്‍ ടാലെന്റ്റ്‌ വേണം എന്നൊന്നും ഇല്ല ,അങ്ങനെയുള്ള കുറെ പേര്‍ ഹിറ്റ്‌ ആയി വരുന്നുണ്ട്,കൂടുതല്‍ ടാലെന്റ് ഉള്ളവര്‍ക്ക് ഇപ്പോള്‍ അവസരം കിട്ടുന്നില്ല,പലരും ഹിഡന്‍ ആയി ഇരിക്കുകയാണ് ..പെട്ടെന്ന് വളര്‍ന്നു വരുന്നവര്‍ക്ക് ആണ് ഇപ്പോള്‍ പേര് ,അവര്‍ പ്രതിഭ ഉള്ളവര്‍ അല്ല എന്നല്ല ,വര്‍ഷങ്ങളോളം ഡെഡിക്കേഷന്‍ ചെയ്തു പ്രതിഭ നേടിയവര്‍ക്ക് ലഭിക്കുന്ന അംഗീകാരം വളരെ കുറഞ്ഞു പോകുന്നുണ്ട് എന്നൊരു വേദന യുണ്ട് ,എല്ലാവര്ക്കും അംഗീകാരം കിട്ടണം ..ആരോടും അസൂയ ഇല്ല ..പക്ഷെ നമ്മള്‍ ഇത്രയും കഷ്ട്ടപ്പെട്ടവർക്ക് അംഗീകാരം കിട്ടുന്നില്ല എന്നതിൽ ദുഖമുണ്ട്…ചിലര്‍ ക്ലാസ്സികല്‍ പഠിച്ചവരും ഇന്‍ ബോണ്‍ ടാലെന്റ്റ്‌ ഉള്ളവരും ആയിരിക്കില്ല ,പക്ഷെ അവരുടെ സമയം ..ലക്ക് കാരണം ഹിറ്റ്‌ ആയി പോകുന്നുണ്ട്.പിന്നെ ടെക്നോളജി വന്നത് കൂടി ഒരു കാരണം ആണ്.ഇപ്പോഴത്തെ ഗായകര്‍ നേരിടുന്ന ഒരു പ്രശ്നം ആണ് ഇത്..എത്രയോ ഡെഡിക്കേറ്റെഡ് ആയ ഗായകര്‍ ഉണ്ട് അവര്‍ക്കും അവസരം കൊടുക്കണം,പിന്നെ ചില സംഗീത സംവിധായകര്‍ അവര്‍ക്ക് അവരുടെതായ താല്പര്യങ്ങള്‍ ഉണ്ട് ,ചില ഗായകര്‍ക്ക് മാത്രമേ അവര്‍ അവസരം കൊടുക്കുകയുള്ളൂ..പല കാരണങ്ങള്‍ നോക്കിയതിനു ശേഷം..
[youtube https://www.youtube.com/watch?v=Iu3z51nXQfw]

റാന്തല്‍ എന്ന പേരില്‍ ഒരു ബാന്‍ഡ് സംഘടിപ്പിക്കപ്പെട്ടിരുന്നു ,പിന്നീടു എന്ത് സംഭവിച്ചു ?

ഉത്തരം : (ചിരിക്കുന്നു)”റാന്തല്‍” ന് ഒന്നും പറ്റിയിട്ടു ഒന്നും ഇല്ല ഇപ്പോഴും അതിലെ പല ഗായകരും റാന്തല്‍ എന്നാ പേരില്‍ തന്നെയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്‌,ഇനി മാര്‍ച്ചില്‍ ഒരു പ്രോഗ്രാം വരുന്നുണ്ട് അതും റാന്തല്‍ എന്നാ പേരില്‍ ആണ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുനത്,അന്നത്തെ ഒരു പ്രോഗ്രാം (ചിരിക്കുന്നു ) ഇലക്ട്രോണിക് സിറ്റിയിലെ …ഒരു ബാന്‍ഡ്ന്റെ തുടക്കത്തിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു,എന്നാലും നല്ല പരിപാടി ആയിരുന്നു…പിന്നെ പിന്നെ ഓരോരുത്തര് തമ്മില്‍ ഉള്ള വ്യക്തിപരമായ കാരണങ്ങള്‍ മൂലം ഒന്ന് പിറകോട്ട് പോയി,എന്നാലും നമ്മള്‍ ഡ്രോപ്പ് ഔട്ട്‌ ആക്കിയിട്ടില്ല,ഇപ്പോഴും ഉണ്ട് ..ഇനിയും മുന്‍പോട്ടു പോകാന്‍ തന്നെയാണ് പരിപാടി,നല്ല രീതിയില്‍ തന്നെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.ഇപ്പോള്‍ എല്ലാവരും സംഭവം മനസിലാക്കിയിട്ടുണ്ട്,ഞങ്ങള്‍ തിരിച്ചു വരും..

[youtube https://www.youtube.com/watch?v=yBDVPJXjb2k]

പിന്നെ ഒബ്വിയസ്ലി റാന്തലിനു മാത്രമല്ല ,ഇപ്പൊ ഏതു എടുത്താലും എവിടെ എടുത്താലും ഒന്നുകില്‍  ഇന്ഫ്ലുയന്‍സ് അല്ലെങ്കില്‍ പൊളിറ്റിക്സ് എന്ന് പറഞ്ഞു എന്തെങ്കിലും ഉണ്ടാവും ,അത് ഞങ്ങളുടെ അടുത്തും ഉണ്ടായി ,എല്ലായിടത്തും ഉള്ളപോലെ തന്നെ ,,ഇന്ഫ്ലുയന്‍സ് അല്ലെങ്കില്‍ പൊളിറ്റിക്സ് ഇവടെയും ഉണ്ടായി ..അതുകൊണ്ട് ആണ് ഞാന്‍ എടുത്തു എടുത്തു പറയുന്നത് ..ടാലെന്റെട് ആയിട്ട് ഉള്ള ഗായകര്‍ക്ക് അവരുടെ അര്‍ഹമായ പരിഗണനയും അവസരവും കൊടുക്കണം എന്ന ഒരു അഭിപ്രായം എനിക്ക് ഉണ്ട്.അവര്‍ ഇന്നോ ഇന്നലെയോ കയറി വന്നവര്‍ അല്ല ,ജീവിതം സ്ട്രഗിള്‍ ചെയ്തു കയറി വന്നവര്‍ ആണ് അവര്‍ക്ക് ആ പരിഗണനയും അവസരവും കൊടുക്കണം എന്നൊരു അപേക്ഷ ഉണ്ട്..

ഒരു പ്ലേബാക്ക് സിങ്ങർ എന്ന നിലക്ക് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം…?

തീർച്ചയായും എൻ്റെ ലൈഫിലെ ഒരു ടേണിങ് പോയിൻ്റ് എന്ന നിലയിൽ 2008ലെ ഐഡിയ സ്റ്റാർ സിങ്ങറിൽ പെർഫോം ചെയ്തതാണ് ഇന്നും വലിയൊരു നേട്ടമായി കാണുന്നത്, എപ്പോഴും ആളുകൾ ആ ഒരു ഫെയ്മിലാണ് എന്നെ അറിയപ്പെടുന്നത്,അതിൽ കിട്ടിയ എക്സ്പോഷർ കാരണം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, അതിൽ ഞാൻ വളരെ സന്തുഷ്ടയാണ് ,അങ്ങനെയൊരു പ്ലാറ്റ്‌ഫോം ഒരുക്കിയ ഐഡിയ സ്റ്റാർ സിങ്ങർ സംഘാടകർക്ക് നന്ദി, എൻ്റെ എല്ലാ വർക്കിലും ഞാൻ വളരെ സന്തുഷ്ടയാണ് ബുള്ളറ്റ് എന്ന ഫിലിം ഒഴിച്ച്,അതിലെ അനുഭവം മാത്രം എന്നെ വല്ലാതെ വേദനിപ്പിച്ചു, മരണം വരെ അതൊരു സങ്കടകരായി മനസ്സിലുണ്ടാവും ,കാരണം ആദ്യമായി ഒരു സിനിമയിൽ പാടിയിട്ട് പാട്ട് വന്നു പക്ഷേ പേര് വന്നില്ല , അതിലും വലിയൊരു സങ്കടം വേറയില്ല എന്നിരുന്നാലും കൂടുതൽ കുറ്റപ്പെടുത്തുന്നില്ല , എന്നാലും എൻ്റെ ഫ്രണ്ടും എഫോർട്ട് എടുത്തിട്ട് എന്നൊരു സങ്കടം , അതിലൊ സോങ് ഇപ്പോഴും എൻ്റെ ശബ്ദത്തിലാണ് വരുന്നത് ,അതിന് നന്ദി ഷബീറിനോടും , അതിൻ്റെ പ്രൊഡ്യൂസറോടും എല്ലാവരോടും,

[youtube https://www.youtube.com/watch?v=Ng8rf8URiFw]

2008 കഴിഞ്ഞു 2018 ആയിട്ടും സ്റ്റാർ സിങ്ങറിൽ പാടിയത് എല്ലാവരും ഓർക്കുന്നു, സന്തോഷം പലപ്പോഴും സന്തോഷങ്കൊണ്ട് ആനന്ദ കണ്ണീർവരെ വരേ വരാറുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 25 താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ലൊരു ദിനമായിരുന്നു അല്ലേ…? ശരണാലയത്തിലെ അമ്മമാർക്ക് ഓണക്കോടി നൽകിയും അവർക്ക് വേണ്ടി പാട്ട് പാടിയും…..
ആ അമ്മമാരുടെ കൂടെ ഉള്ള ആ ദിവസത്തെ കുറിച്ച് ഒന്ന് വിശദമായി പറയാമോ…..?

തീർച്ചയായും സെപ്റ്റംബർ 25എന്റെ ജീവതത്തിലെ ഏറ്റവും നല്ല ഒരു ദിനമായിരുന്നു ….കാരണം ഒരു ബ്ലസ്സഡ് മൊമെൻ്റ് എന്നൊക്കെ പറയാം, അങ്ങനെ ഒരു ദേവാലയത്തിൽ എത്താൻ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യം തന്നെയാണ് അത് പറഞ്ഞ് അറിയിക്കാൻ കഴിയില്ല….
ഞാൻ പാലക്കാട് , കാണിയ്ക്കമാതാ കോൺവെന്റിലാണ് പഠിച്ചത്….എല്ലാവർക്കും അറിയാവുന്ന പോലെ ഞങ്ങൾ ഒരുപാട് സോഷ്യൽ വർക്കും ഇതുപോലെ കുറേ ഓൾഡേജ് ഹോം പോയി അവർക്ക് വേണ്ടി ഞങ്ങൾ ചെയ്യുകയും അമ്മമാർക്കും കുട്ടികൾക്കും സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു, അങ്ങനെയുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാവുന്നത് എനിക്ക് വളരെയധികം സന്തോഷമുള്ള കാര്യമാണ്. ഇടക്കു വല്ലപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഗസ്റ്റ് ആയിട്ടും, പാട്ടുപാടാനുമൊക്കെ വിളിക്കുമായിരുന്നു ,പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് , ഇവിടെ ബാഗ്ലൂർ വന്നതിനു ശേഷം ഇങ്ങനെ ഒരു പ്രവർത്തനത്തിൽ പങ്കുചേരുന്നത് അതിനു പ്രത്യേകം നന്ദി പറയുന്നു , അത് നല്ലൊരു ചാരിറ്റി കൂട്ടായ്മയാണ്, അതിൻ്റെ അഡ്മിൻ ഉണ്ണികൃഷ്ണനും ,നളിനി ആൻ്റിക്കും, എൻ്റെ കസിൻ ആയ രതിചേച്ചിക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു, അവരാണെന്നെ ക്ഷണിച്ചത്, മുമ്പൊരിക്കൽ അവർ ക്ഷണിച്ചിരുന്നു അന്ന് പോവാൻ സാധിച്ചില്ല നാട്ടിലൊരൊ പ്രോഗ്രാം ഏറ്റെടുത്തിരുന്നു.ഇത്തവണ ഓണത്തിന് എന്തായാലും അവരുടെ കൂടെ ചിലവഴിക്കണമെന്ന് നിശ്ചയിച്ചതായിരുന്നു.ദൈവം സഹായിച്ച് അവരുടെ മുന്നിൽ പെർഫോം ചെയ്യാൻ പറ്റി, എല്ലാ അമ്മമാരേം കാണാൻ പറ്റി , അവരോട് സംസാരിക്കാൻ സാധിച്ചു , അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ സങ്കടവുമുണ്ട്.

ഈ ഒരവസരത്തിൽ ഞാനൊരു കാര്യം കൂടി പറയുന്നു നമ്മൾ മക്കളാണ് അച്ഛനമ്മമാരെ നോക്കേണ്ടത് നമ്മുടെ കടമകൂടിയാണത് , ചെറുപ്പം മുതൽ ഇത്രയും കാലം അവർ നമ്മളെ നോക്കി,വളർത്തി നമ്മുക്ക് വേണ്ടതെല്ലാം ചെയ്തു, അങ്ങനെ ഉള്ള അവരെ എങ്ങനെ മനസ്സു വരുന്നു , എന്തു തന്നെ സാഹചര്യങ്ങളായിക്കോട്ടെ ഒരു മക്കളും സ്വന്തം അച്ഛനമ്മമാരെ ഇങ്ങനെ മാറ്റി നിർത്താൻ പാടില്ല. അതൊരു വലിയ പാപമാണെന്നാണ് എൻ്റെ കാഴ്ചപ്പാട്. കാരണം മാതാപിതാക്കൾ ദൈവതുല്യരാണ് അല്ലെങ്കിൽ ദൈവം കഴിഞ്ഞാൽ അടുത്തത് അവരാണ് , നമുക്ക് വേണ്ടി ഒരു പാട് സ്വന്തം കാര്യങ്ങൾ തെജിച്ചവരാണവർ, ആ അവർക്ക് അവർ നോക്കിയതിൻ്റെ പകുതി പോലും തിരിച്ചു കൊടുക്കാതെ ഇങ്ങനെ ചെയ്യുന്നതൊക്കെ വളരെ സങ്കടകരമാണ്.

ഏവർക്കും ഒരു സന്ദേശം എന്ന നിലക്ക് എനിക്ക് പറയാനുള്ളത് , ഇത്തരം സ്ഥാനങ്ങളിൽ കൊണ്ട് വിട്ടു സ്വന്തം മാതാപിതാക്കളെ സങ്കടപ്പെടുത്തരുത് , നമ്മളെ സ്നേഹിച്ചതിൻ്റെ ഇരട്ടി സ്നേഹം കൊടുത്തു അവരെ നന്നായി നോക്കുക.

സംഗീതം എന്നത് ദൈവ സിദ്ധമായ ഒരു കഴിവാണ് , പുറം മോഡിയുടെ അവാർഡുകൾ അല്ലാതെ തൻ്റെ സംഗീതം മനസ്സിനെ സ്പർശിച്ച സന്ദർഭങ്ങൾ..?

ബ്ലാഗ്ലൂർ വന്നതിന് ശേഷം ഒരു വർഷം കഴിഞ്ഞിട്ടാണ് പ്രോഗ്രാമിനിറങ്ങിയത് എന്നിട്ട് തന്നെ ഒരൊറ്റ വർഷത്തിനുള്ളിൽ നിറയെ വേദികളിൽ അവസരങ്ങൾ ലഭിച്ചു, പല പ്രോഗ്രാമുകളിലും ചീഫ് ഗെസ്റ്റ് ആയിട്ട് വിളിക്കാ, ഹോണറബിൾ പേർസൺ ആയിട്ട് വേദിയിൽ ഇരുത്തുക , ഇതെല്ലാം വലിയൊരു കാര്യമായിട്ട് തന്നെയാണ് ഞാൻ കാണുന്നത്, ജീവിതത്തിലെ രണ്ട് ആഹ്ലാദം നിറഞ്ഞ നിമിഷങ്ങൾ പങ്കുവെക്കാനുണ്ട് ,കഴിഞ്ഞ വർഷം എയർഫോർസുകാരുടെ ഒരു പ്രോഗ്രാം ചെയ്യാൻ പോയിരുന്നു അവിടെ എനിക്കുണ്ടായൊരനുഭവം
ആ പ്രോഗ്രാം തന്നത് ഉത്തമേട്ടൻ ആണ് അവിടെയുണ്ടായിരുന്ന റിലു ഷാരോൺ , സിനിചേച്ചി അങ്ങനെ ആ എയർഫോസ് ടീമിനോടെല്ലാം എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.ഏതൊരു സിങ്ങറുടേയും ഒരു സ്വപ്നമാണ് ചെറിയൊരു അവാർഡ് കിട്ടണമെന്നത് സ്വാഭാവികമായും എനിക്കുണ്ട് അങ്ങനൊരു സ്വപ്നം പക്ഷേ ഇന്നേവരെ യഥാർത്ഥത്തിൽ ഒരവാർഡ് ലഭിച്ചിട്ടില്ല എന്നിരുന്നാൽ പോലും അതിനു തുല്യമായ രണ്ട് അവാർഡുകൾ അവർ തന്നു അതിനെ അവാർഡ് എന്നു തന്നെ വിളിക്കാനാവുമെനിക്ക്,ആദ്യമായിട്ടാണ് ഒരു പ്ലേബാക്ക് സിങ്ങർ എന്ന നിലയിൽ ഒരവാർഡ് കിട്ടുന്നത് , “പ്ലേബാക്ക് സിങ്ങർ നിമ്മി” എന്നപേരിൽ രണ്ട് ഷീൽഡ് അന്നവർ എനിക്ക് സമ്മാനിച്ചു , അത് വളരെ വലിയൊരു ബഹുമതി ആയി തോന്നി ,അവാർഡ് ഷോയിൽ വലിയൊരു അവാർഡ് വാങ്ങിയ അനുഭവം തന്നെയായിരുന്നു അത്.

അത്പോലെ ജിജോ തോമസ് സാർ കാരണം ചൈതന്യ സ്കൂളിൽ ഒരു ചീഫ് ഗസ്റ്റ് ആയിട്ട് പോയിരുന്നു ഒരു പ്രോഗ്രാമിന് , അവിടെ പോകുമ്പോൾ ഒട്ടും പ്രതീക്ഷിച്ചില്ല്യ അവിടെ വലിയൊരു ഗസ്റ്റ് ഓഫ് ഹോണർ ആവുമെന്ന്, അവിടെ മുഖ്യാതിഥിയായി അവരെന്നെ സ്വീകരിച്ചു ,മെയിൻ ചീഫ് ഗെസ്റ്റ് മമ്മിയും , അങ്ങനെ ഓരോഘട്ടത്തിലുമെന്നെ സ്വീകരിച്ച ,സഹായിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടുമുണ്ട്.

ഓട്ടിസമെന്ന രോഗം ബാധിച്ചിട്ടും തൻ്റെ മനോഹരമായ ശബ്ദത്തിലൂടെ അതിജീവിക്കുന്ന അനന്യ എന്ന കുട്ടിയെ കുറിച്ച് , അവളുടെ മതാപിതാക്കളുടെ സംഗീതത്തോടുള്ള പിന്തുണയെക്കുറിച്ച് പറയാമോ…?

അനന്യ , ഞങ്ങൾ ഭാനൂ , ഭാനൂട്ടീന്ന് വിളിക്കും ഞാൻ എൻ്റെ ഭാനൂട്ടിയായിട്ടാണ് വിളിക്കാറുള്ളത്, എൻ്റെ മകളെപ്പോലെയാണ് ഞാൻ അവളെ കാണുന്നത് , അത്രയ്ക്കും കഴിവുള്ള ഒരു കുട്ടിയാണവൾ ഇങ്ങനെ ഒരു രോഗമുണ്ടെന്ന് തോന്നുക പോലുമില്ല മോളെ കണ്ടാൽ,മോളെപ്പോഴും ഭയങ്കര സന്തോഷത്തിലാണിരുന്ന് പാടുന്നത്, അങ്ങനൊരു രോഗത്തിൻ്റെ കൂടെ വലിയൊരു സംഗീത സിദ്ധി കൂടി ദൈവം അവൾക്കായ് നൽകി ,

 

അവളുടെ കാര്യത്തിൽ ഏറ്റവും അഭിമാനം തോന്നാറുള്ളത് അവളുടെ അച്ഛനേയും അമ്മയേം കാണുമ്പോഴാണ് , ബിജേഷ് , അനുപമ ഇവരെ സല്യൂട്ട് ചെയ്യണം , അവർ രണ്ടു പേരും മകൾക്കായ് ചെയ്യാത്തതായൊന്നുമില്ല , അവർ നല്ല പിന്തുണ നൽകുന്നു ,എവിടെ പ്രോഗ്രാം ഉണ്ടോ അവിടെയെല്ലാം കൊണ്ടപോവുന്നു,അവളുടെ കഴിവ് പരമാവധി ഉപയോഗിക്കാൻ അവസരം നൽകുന്നു അവർ ,ഫെബ്രുവരി 4ന് ഒരു അവാർഡ് ഫങ്ഷനായ് പോവും അവർ ദാസേട്ടൻ ,ചിത്രചേച്ചി ഒക്കെ പങ്കെടുക്കുന്ന പ്രോഗ്രാം, ഇപ്പോൾ അവൾക്ക് ഒരുപാട് പ്രോഗ്രാം കിട്ടുന്നുണ്ട്, കീബോർഡ് വായിക്കാനും എല്ലാം അറിയുന്ന ഒരു സകലകലാ വല്ലഭി. വെക്തിപരമായി നല്ല അടുപ്പമുണ്ട് ,ഞങ്ങൾ ഒരു കുടുബം പോലെയാണ്. അവളുടെ ഉയർച്ചയിൽ വളരേ സന്തോഷം ,മോളൊരു ഗോഡ്സ് ഗിഫ്റ്റാണ്.

ഒരു വലിയൊരു പാട്ടുകാരിയുമായ് അഭിമുഖം നടത്തിയിട്ട് പാട്ട് പാടിക്കാതെ അവസാനിപ്പിക്കാൻ കഴിയില്ലല്ലോ അതൊകൊണ്ട് ഒരു രണ്ട് വരി പാടി നമുക്ക് പിരിയാം….?

നന്ദി ഷമീം,
“മോഹം കൊണ്ട് ഞാൻ……..”

ഞങ്ങളോട് സഹകരിച്ചു ഈ അഭിമുഖത്തിൽ പങ്കെടുത്തതിന് ഹൃദയം നിറഞ്ഞ നന്ദി , ഇനിയും ഒരുപാട് ഉയരങ്ങളിലെത്തെട്ടെ , കൂടെ ഇത്പോലെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാകാനും സാധിക്കട്ടെ .

ഷമീം നിലംബൂര്‍

ബാഗ്ലൂർ വാർത്താ ഡോട്ട് കോമിലെ എല്ലാവർക്കും നന്ദി , പ്രത്യേകിച്ചും  ഷമീം കാരണം ആദ്യമായിട്ടാണ് എൻ്റെയൊരു ലൈവ് ഇൻ്റർവ്യൂ എടുക്കുന്നത്, ഐഡിയ  സ്റ്റാർ സിങ്ങറിൽ പോലും അവരൊരു ചെറിയ ഇൻ്റർവ്യൂ എടുക്കുമായിരുന്നുള്ളൂ , ഇത്തരമൊരു ലൈവ് ഇൻ്റർവ്യൂ അനുഭവം ആദ്യമായാണ്,വളരേ സന്തോഷം ഇത്രയും ഇടവേള കഴിഞ്ഞ് ,ബാഗ്ലൂർ ആയിട്ട് പോലും നിങ്ങൾ മുന്നോട്ടു വന്നൊരു അവസരം തന്നതിൽ പറഞ്ഞറിക്കാനാവുന്നതിലേറെ സന്തോഷം , നന്ദി.

നിങ്ങളുടെ ചോദ്യങ്ങൾക്ക് എൻ്റെ മനസ്സിലുള്ളത് മാത്രമാണ് പറഞ്ഞത് ഇതിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ വിഷമമാവുന്നതുണ്ടേൽ എന്നോട് ക്ഷമിക്കണം,
വളരെ നന്ദി എൻ്റെ പാട്ടുകളും ,ഫേസ്ബുക്കും എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്നു എന്നറിഞ്ഞതിലും സന്തോഷം, ഇങ്ങനെ ഒരുവസരം തന്നതിൽ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us