അവസാന നിമിഷം സമനില നേടി ചെന്നൈ, കൊൽക്കത്തയെ തോൽപ്പിച്ചു മുംബൈ

മലയാളി താരം മുഹമ്മദ് റാഫി അവസാന മിനുറ്റിൽ നേടിയ ഗോളിൽ ജാംഷഡ്‌പൂരിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ് സി. സ്കോർ 1 – 1 . മത്സരത്തിൽ 3 പോയിന്റും ജാംഷഡ്‌പൂർ നേടും എന്ന ഘട്ടത്തിലാണ് രക്ഷകനായി മുഹമ്മദ് റാഫി അവതരിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും ലീഡ് നിലനിർത്തിയ ജാംഷഡ്‌പൂർ 88ആം മിനുട്ടിൽ റാഫി നേടിയ ഗോളിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വെല്ലിങ്ടൺ പ്രിയോറിയിലൂടെ 33മത്തെ മിനുറ്റിൽ ജാംഷഡ്‌പൂർ ആണ് മത്സരത്തിൽ ലീഡ് നേടിയത്. കഴിഞ്ഞ മത്സരത്തിലെന്നത് പോലെ അസാമാന്യമായ ഒരു ഷോട്ടിലൂടെയാണ് ഇത്തവണയും പ്രിയോറി ഗോൾ നേടിയത്.

ഗോൾ വഴങ്ങിയതോടെ കൂടുതൽ പ്രതിരോധത്തിലേക്ക് മാറിയ ജാംഷഡ്‌പൂരിനെ ഞെട്ടിച്ചാണ് റാഫി ഗോൾ നേടിയത്. മിഹേലിച്ചിന്റെ കോർണറിൽ ഹെഡറിലൂടെ മുഹമ്മദ് റാഫി വല കുലുക്കുയായിരുന്നു.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

മത്സരം സമനിലയിലായതോടെ 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ചെന്നൈയിൻ മൂന്നാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് തന്നെ 26 പോയിന്റുമായി ജാംഷഡ്‌പൂർ നാലാമതും ആണ്.

ഇന്നത്തെ രണ്ടാം മത്സരത്തിൽ എ.ടി.കെയെ 2 -1 ന് തോൽപ്പിച്ച് മുംബൈ സിറ്റി സെമി സാധ്യത സജീവമാക്കി. ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് മുംബൈക്ക് 20 പോയിന്റ് ആയെങ്കിലും പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് തന്നെയാണ്.

മാർസിയോ റൊസാരിയോയുടെ മനോഹരമായ ഫ്രീ കിക്ക്‌ ഗോളിൽ മുംബൈ ആണ് മത്സരത്തിൽ ലീഡ് നേടിയത്. പെനൽറ്റി ബോക്സിനു തൊട്ടടുത്ത് നിന്ന് അനാവശ്യമായി ഫൗൾ ചെയ്തത് ആണ് എ.ടി.കെക്ക്  വിനയായത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ സമനില ഗോൾ നേടി എ ടി കെ തിരിച്ചടിച്ചു. ബിപിൻ സിങ് ആണ് സമനില ഗോൾ നേടിയത്. കോണോർ തോമസിന്റെ മനോഹരമായ ഒരു ത്രൂ ബോൾ ബിപിൻ സിങ് മനോഹരമായി ഗോളകുകയായിരുന്നു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

പക്ഷെ എ.ടി.കെയുടെ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 53ആം മിനുട്ടിൽ റാഫ ജോർഡി മുംബൈ സിറ്റിയെ വീണ്ടും മുൻപിലെത്തിച്ചു. സഞ്ജു പ്രഥാന്റെ ഒരു മികച്ച ഒരു ക്രോസ്സ് ഹെഡറിലൂടെ റാഫ ഗോളകുകയായിരുന്നു.

ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടാനുള്ള എ.ടി.കെയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചതും എ.ടി.കെക്ക് വിനയായി. റയാൻ ടെയ്‌ലറിന്റെ ഫ്രീ കിക്ക്‌ ആണ് ബാറിൽ തട്ടി പുറത്ത്പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts