കര്‍ണാടകയുടെ 30 സ്പെഷ്യലുകള്‍ കേരളത്തിന്‌ 8 എണ്ണം മാത്രം;ക്രിസ്തുമസിന് നാട്ടില്‍ പോകാന്‍ ടിക്കെറ്റില്ലാതെ മലയാളികള്‍;സ്വകാര്യ ബസുകള്‍ക്ക് ചാകര

ബെംഗളൂരു: ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികൾക്കായി അനുവദിച്ച സ്പെഷലുകളുടെ എണ്ണം കാണൂ ,ഈ മാസം 22നു ബെംഗളൂരുവിൽ നിന്നു കേരള ആർടിസി ഇതുവരെ എട്ട് സ്പെഷൽ ബസുകൾ മാത്രമാണ് പ്രഖ്യാപിച്ചത്. കർണാടക ആർടിസിയാകട്ടെ 30 എണ്ണവും. കേരളം കൂടുതൽ സ്പെഷൽ അനുവദിക്കാൻ വൈകുന്നതിനാലാണ് മലയാളികളിലേറെയും ഉയർന്ന നിരക്കുള്ള കർണാടക ആർടിസി ബസുകളെ ആശ്രയിക്കേണ്ടിവരുന്നത്.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ഈ മാസം 21 മുതൽ 23 വരെയായി 43 സ്പെഷലുകളാണ് കർണാടക പ്രഖ്യാപിച്ചത്. കോട്ടയം(6), പമ്പ(4), മൂന്നാർ(2), എറണാകുളം(10), തൃശൂർ(7), പാലക്കാട്(4), കോഴിക്കോട്(6), കണ്ണൂർ(4) എന്നിവിടങ്ങളിലേക്കാണിവ സർവീസ് നടത്തുക. കേരള ആർടിസിക്ക് ഈ ദിവസങ്ങളിൽ 24 സ്പെഷലുകളാണുള്ളത്. കർണാടക ആർടിസിയെക്കാൾ ടിക്കറ്റ് ചാർജ് വളരെ കുറവാണെന്നതാണ് കേരള ആർടിസിയുടെ സവിശേഷത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts