കുപ്പിയിൽ പെട്രോൾ നൽകിയില്ല ; പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലി

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു.

കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അക്രമം. കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ജീവനക്കാർ പറയുന്നത് ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ട്. മർദനമേറ്റ പമ്പ് ജീവനക്കാരൻ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts