പ്രതിരോധ വകുപ്പിന്റെ ഭൂമി ബിഎംആർസി ഏറ്റെടുക്കുന്നു 

ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ കെആർ പുരം– വിമാനത്താവള പാതയും സർജാപുര– ഹെബ്ബാൾ പാതയും കൂടിച്ചേരുന്ന ഇബ്‍ലൂർ മെട്രോ സ്റ്റേഷനായി മാറുന്നതിന് പ്രതിരോധ വകുപ്പിന്റെ ഭൂമി ബിഎംആർസി ഏറ്റെടുക്കുന്നു. 9000 ചതുരശ്ര അടി ഭൂമിയാണ് ഇതിനായി ബിഎംആർസി ഏറ്റെടുക്കുന്നത്.

മെട്രോ മൂന്നാംഘട്ടത്തിൽ വരുന്ന സർജാപുര–ഹെബ്ബാൾ പാത ഇബ്‌ലൂർ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ അനുമതി ലഭിച്ചതോടെയാണ് കൂടുതൽ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ ആക്കുന്നത്.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

ഔട്ടർ റിങ് റോഡിലെ സിൽക്ക് ബോർഡ്–കെആർ പുരം റീച്ചിലാണ് ഇബ്‌ലൂർ സ്റ്റേഷൻ നിർമിക്കുന്നത്. സർജാപുര–ഹെബ്ബാൾ പാത അഗര, കോറമംഗല, ഡയറി സർക്കിൾ, മേക്കറി സർക്കിൾ എന്നിവിടങ്ങളിലൂടെയാണു കടന്നുപോകുന്നത്. മൂന്നാംഘട്ടത്തിലെ മറ്റൊരു പാതയായ കഡംബഗരെ– ഹൊസഹള്ളി റീച്ചിന്റെ നിർമാണത്തിനും അനുമതിയായിട്ടുണ്ട്. 42 കിലോമീറ്ററാണ് പാതയുടെ ദൂരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts