ബാംഗ്ലൂർ സാഹിത്യോൽസവം 28, 29 തീയതികളിൽ;സാഹിത്യകാരന്മാര്‍ക്ക് പുറമേ ക്രിക്കെറ്റ് താരങ്ങളും പങ്കെടുക്കും.

ബെംഗളൂരു ∙ എഴുത്തുകാർ, ചരിത്രകാരന്മാർ എന്നിവർക്കു പുറമേ ക്രിക്കറ്റ്, സിനിമാതാരങ്ങളും പങ്കെടുക്കുന്ന ആറാമതു ബാംഗ്ലൂർ സാഹിത്യമേള (ബിഎൽഎഫ്) 28, 29 തീയതികളിൽ നടക്കും. കുമാരകൃപ റോഡിലെ ഹോട്ടൽ ലളിത് അശോകിൽ നടക്കുന്ന മേളയിൽ രാമചന്ദ്രഗുഹ, ജയറാം രമേശ്, പെരുമാൾ മുരുഗൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻതാരങ്ങൾ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായ്, ശാരദ ഉഗ്ര, വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിരാ ലങ്കേഷ്, കനയ്യകുമാർ, ട്വിങ്കിൾ ഖന്ന, ഗിരീഷ് കർണാട് തുടങ്ങി നൂറിലേറെ പ്രമുഖർ പങ്കെടുക്കും.

‘സ്പീക് അപ്, സ്പീക് ഔട്ട്’ എന്ന ആശയത്തിൽ നടക്കുന്ന മേളയിൽ രാഷ്ട്രീയം, പൊതുവിജ്ഞാനം, സ്പോർട്സ്, ബാലസാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ആധാർ, വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts