കാറിനുള്ളിൽ സ്ത്രീയുമായി ലൈംഗികബന്ധം; ടോക്സിക്ക് ‘ ടീസറിന് എതിരെ സെൻസർ ബോർഡിന് കർണാടക വനിത കമ്മിഷൻ പരാതി

യാഷ് നായകനായെത്തുന്ന ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്‌സി’ന്റെ ടീസറിനെതിരേ കർണാടക വനിതാ കമ്മിഷൻ സെൻസർ ബോർഡിന് പരാതി നൽകി.

ജനുവരി എട്ടിന് യാഷിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ആക്ഷൻ നിറഞ്ഞ ടീസറിൽ യാഷിന്റെ കഥാപാത്രം ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും അതിന് പിന്നാലെ നിരവധിയാളുകളെ വെടിവെച്ചു കൊല്ലുന്നതുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഈ രംഗങ്ങൾ സംബന്ധിച്ച് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ ആം ആദ്മി പാർട്ടി തിങ്കളാഴ്ച കർണാടകയിലെ വനിതാ കമ്മിഷന് പരാതി നൽകി. ടീസറിലെ അശ്ലീല ദൃശ്യങ്ങൾക്കെതിരെയാണ് പരാതി നൽകിയത്.

എഎപിയുടെ സംസ്ഥാന യൂണിറ്റിലെ വനിതാ വിഭാഗത്തിലെ നേതാക്കൾ സംസ്ഥാന വനിതാ കമ്മിഷൻ ഉദ്യോഗസ്ഥരെ കണ്ട് ഉചിതമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു.

ടീസർ നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക വനിതാ കമ്മിഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) കത്തെഴുതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
[masterslider id="10"]

Related posts