ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ 161 ബെംഗളൂരു-വൺ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 1,021 കർണാടക-വൺ കേന്ദ്രങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർക്ക് ടിക്കറ്റിംഗ് സൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രോണിക് ഡെലിവറി ഓഫ് സിറ്റിസൺ സർവീസസുമായി (ഇഡിസിഎസ്) സഹകരിച്ചാണ്  ആരംഭിച്ച പദ്ധതി നടപ്പാക്കുന്നത്. യാത്രക്കാർക്ക് സഹായത്തിനായി 080-26252625 (24×7) എന്ന നമ്പറിൽ കെഎസ്ആർടിസി കോൾ സെന്ററുമായോ 7760990034/35 (രാവിലെ 7 മുതൽ…

Read More

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ ബെംഗളൂരുവിലെ ഈ ഡെന്റൽ കോളേജിൽ നിന്ന് ആറ് അധ്യാപകരെ പിരിച്ചുവിട്ടു

ബെംഗളൂരു: നഗരത്തിലെ ഓക്‌സ്‌ഫോർഡ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആറ് ലക്ചറർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു . ജനുവരി 8 ന് ആണ് ഡെന്റൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്, ആത്മഹത്യയ്ക്ക് കാരണം ലക്ചറർമാരുടെ പീഡനമാണെന്ന് അവരുടെ കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്, മകളുടെ മരണത്തിന് കാരണം വംശീയ അധിക്ഷേപവും കോളേജ് അധ്യാപകരുടെ പീഡനവുമാണെന്ന് ആരോപിച്ച് പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ സൂര്യനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇപ്പോൾ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ഉടൻ, ഓക്‌സ്‌ഫോർഡ് ഡെന്റൽ കോളേജ് മാനേജ്‌മെന്റ് ആറ്…

Read More

ചോദ്യ പേപ്പറിൽ നായയുടെ പേര് റാം; അധ്യാപികയ്ക്ക് സസ്‌പെൻഷൻ

ഛത്തീസ്ഗഡിലെ നാലാം ക്ലാസ് ഇംഗ്ലീഷ് ചോദ്യ പേപ്പറിൽ നായയുടെ പേരായി ‘റാം’ എന്ന് നൽകിയത് വലിയ വിവാദമായി. സംഭവത്തെത്തുടർന്ന് ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും മോഡറേറ്റർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരി 6ന് നടന്ന പരീക്ഷയിലാണ് വിവാദമായ ചോദ്യം വന്നത്. ഒരു വളർത്തുമൃഗത്തിന്റെ പേര് തിരഞ്ഞെടുക്കാനുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യത്തിൽ ഓപ്ഷനായി ‘റാം’ എന്ന് നൽകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് അവർ ആരോപിച്ചു. റായ്പൂർ ജില്ലാ വിദ്യാഭ്യാസ…

Read More

ഇലക്ട്രോണിക് സിറ്റിയിൽ 34 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ ഇലക്ട്രോണിക് സിറ്റി സബ് ഡിവിഷനിൽ നിന്നും പോലീസ് കണ്ടെത്തി. , ആകെ 34 പേരെ അറസ്റ്റ് ചെയ്തു. പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിൽ റെയ്ഡുകൾ നടത്തിവരികയായിരുന്നു. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ 7-ലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയും, ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിൽ 16 പേരെയും, ബെഗൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 10 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനും വ്യാജ പാസ്‌പോർട്ടുകൾ, ആധാർ…

Read More

19കാരി കുഴഞ്ഞു വീണ് മരിച്ചു

തലശ്ശേരി: കണ്ണൂർ പാനൂരിൽ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്. പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ എത്തിയ പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രറ്റ് കോടതി. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ തുടരും. 16ന് രാഹുലിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കും. രാഹുലിനെതിരെ കേസെടുത്തത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്നും മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന കാര്യം പാലിച്ചില്ലെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം പ്രതിയോട് പറഞ്ഞില്ല. അറസ്റ്റിന്റെ കാരണങ്ങള്‍ പര്യാപ്തമല്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും പ്രതിഭാഗം…

Read More

ഇവർക്ക് വീട്ടിലിരുന്നാൽ പോരേ നാട്ടുകാരെ കൊല്ലണോ ? മദ്യപിച്ച് ഡ്രൈവിങ് നടത്തിയ വകയിൽ 38,919 കേസുകള്‍

ബെംഗളുരു: കഴിഞ്ഞ വര്‍ഷം നഗരത്തില്‍ മദ്യപിച്ചു വാഹനം ഓടിച്ചതിനു 38,919 പേര്‍ക്കെ തിരെ ട്രാഫിക് പൊലീസ് കേസെടുത്തു. 2024ല്‍ 24,000 കേസുകളായിരുന്നു റജിസ്റ്റര്‍ ചെയ്തത്. വാഹനാപകടങ്ങള്‍ പതിവായതോടെ പരിശോധന കര്‍ശനമാക്കിയതാണു കേസുകളുടെ എണ്ണം കൂടാന്‍ കാരണം. ജീവന്‍ബീമാ നഗറിലാണ് കൂടു തല്‍ കേസുകള്‍ (1491). ബെലന്തുരില്‍ 999 കേസുകളും എച്ച്എസ്ആര്‍ ലേഔട്ടില്‍ 984 കേസുകളും വിമാനത്താവളത്തില്‍ 884 കേസുകളും കെആര്‍ പുരത്ത് 870 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Read More

ഓറഞ്ച് ലൈന്‍ മെട്രോ വിഷയത്തില്‍ പുതിയ നീക്ക് പോക്ക്; ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎംആര്‍സിഎല്‍

ബെംഗളൂരു: ജെ.പി. നഗർ, ഹൊസകെരെഹള്ളി, നാഗർഭവി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ബി.എം.ആർ.സി.എൽ ഒരു സന്തോഷവാർത്ത നൽകി. ബെംഗളൂരുവിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓറഞ്ച് ലൈൻ മെട്രോയ്ക്ക് സിവിൽ ടെൻഡറുകൾ ക്ഷണിച്ചു , ഇതിൽ ജെ.പി. നഗർ ഫേസ് 4 മുതൽ നാഗർഭവി വരെയുള്ള ജോലികളും ഉൾപ്പെടുന്നു. ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 മുതൽ 25 വരെയാണ്, കൂടാതെ ബി.എം.ആർ.സി.എൽ മൂന്ന് പാക്കേജുകളിലായി സിവിൽ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. മൂന്ന് പാസേജുകൾക്കും പ്രത്യേക ബജറ്റുകൾ നൽകിയിട്ടുണ്ട്. പാക്കേജ് 1-ൽ ജെ.പി. നഗർ 4-ാം ഘട്ടം മുതൽ…

Read More

അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം. പലതവണ ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ വിളിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം ബന്ധുക്കളില്‍ നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്.,

Read More