ക്ലബ്ബുകളുടെ ഡ്രസ് കോഡ് നിയമം; എടുത്തുകളയാൻ ഒരുങ്ങി കർണാടക സർക്കാർ.

ബെംഗളൂരു: കർണാടകയിലെ ക്ലബ്ബുകളിൽ നിലവിലുള്ള ഡ്രസ് കോഡ് നിയമങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ വീണ്ടും ശ്രമിക്കുന്നു, ഏതെങ്കിലും അംഗമോ സന്ദർശകനോ പരമ്പരാഗതമായതോ അനൗപചാരികമായതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നത് കണ്ടാൽ ക്ലബ്ബ്കളുടെ പരിസരത്തേക്കുള്ള പ്രവേശനത്തെ അധികൃതർ നിയന്ത്രിച്ചിരുന്നു. മുൻ സർക്കാരുകൾ ഈ നിയമം എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും അത് നിഷ്‌ഫലമാവുകയായിരുന്നു. ഇപ്പോൾ വീണ്ടും ബിജെപി എംഎൽസി എൻ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നിയമസഭയുടെ സമിതി വിഷയം പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്.

കർണാടകയിൽ ഏകദേശം 300-ലധികം ക്ലബ്ബുകളാണുള്ളത്, അവയിൽ മിക്കതും ഇന്ത്യൻ വസ്ത്രങ്ങൾ, അനൗപചാരിക/കാഷ്വൽ വസ്ത്രങ്ങൾ, എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട് കൂടാതെ ചപ്പലുകൾക്ക് പകരം മിക്ക സ്ഥാപനങ്ങളും ഔപചാരിക ഷൂവുകൾ ഉള്ളവർക്കേ പ്രവേശനം അനുവദിക്കുന്നുള്ളു. എന്നാൽ വസ്ത്രധാരണം സുഖകരവും മാന്യവുമാകുമ്പോൾ നമ്മൾ ധരിക്കുന്നതിന് ആരെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തിന്? എന്നുള്ള ചോദ്യമാണ് രവികുമാർ ഉന്നയിക്കുന്നത്.

ഇതനുസരിച്ച് അതിഥികൾക്കുള്ള ഡ്രസ് കോഡ് ഒഴിവാക്കുന്നതിന് സംസ്ഥാനത്തെ ക്ലബ്ബുകൾക്ക് നിർദ്ദേശം നൽകാൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാൻ സമിതി ആലോചിക്കുന്നുണ്ട്. ആളുകളുടെ വസ്ത്രധാരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ഔപചാരിക വസ്ത്രവും ഷൂസും ധരിക്കണമെന്ന് നിർബന്ധിക്കുന്നത് ന്യായമല്ലെന്നും രവികുമാർ പറഞ്ഞു. കൂടാതെ ഇതെല്ലാം അസഹ്യത ഉണ്ടാക്കുന്നതാണെന്നും അത് നീക്കം ചെയ്യണമെന്നും എംഎൽസി അഭിപ്രായപ്പെട്ടു.

കോവിഡ് കേസുകൾ കുറയുന്ന മുറയ്ക്ക് സംസ്ഥാനത്തുടനീളം യാത്ര ചെയ്യാനാണ് സമിതി അംഗങ്ങൾ ഉദ്ദേശിക്കുന്നത്. ചില ക്ലബ്ബുകൾക്കെതിരെ ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും . അനുമതിയില്ലാതെ മദ്യശാലകൾ നടത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളും ഒമ്പതംഗ സമിതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ ക്ലബ്ബുകൾ പിന്തുടരുന്ന മികച്ച രീതികളും ഞങ്ങൾ പരിശോധിക്കുമെന്നും ഈ ക്ലബ്ബുകളെ സമൂഹത്തിന് അനുകൂലമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നവെന്നും രവികുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us