ചെന്നൈ: പെരവല്ലൂരിലെ വീട്ടിൽ വെച്ച് 25കാരനായ യുവാവ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കൈത്തണ്ടയും കഴുത്തും അറുത്ത് ആത്മഹത്യക്കു ശ്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരം പെരിയാർ നഗറിൽ 53 കാരിയായ ഒരു സ്ത്രീ പോലീസ് പട്രോളിംഗ് വാഹനം തടഞ്ഞു നിർത്തിക്കുകയും തന്റെ അപ്പാർട്ട്‌മെന്റ ഒരാൾ പൂട്ടിയിട്ടിരിക്കുകയാണെന്ന് യുവതി പോലീസിനോട് പരാതി പറയുകയും ചെയ്തു.
പോലീസ് ഓടിയെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തിൽ നിന്നും കൈത്തണ്ടയിൽ നിന്നും രക്തം വാർന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്. തുടർന്ന് യുവവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്വേഷണത്തിനൊടുവിൽ യുവാവ് പുതുച്ചേരി സ്വദേശി എ അരവിന്ദൻ (25) ആണെന്ന് തിരിച്ചറിഞ്ഞട്ടുണ്ട്.
അരവിന്ദൻ യുവതിയുടെ മകളോടൊപ്പം 2018 വരെ ഒരു സ്വകാര്യ സർവ്വകലാശാലയിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ടെന്നും കൂടാതെ 3.5 ലക്ഷം രൂപ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയും അമ്മയും പണം തിരിച്ചടയ്ക്കാൻ താമസിച്ചുവെന്നാരോപിച്ചാണ് ഇയാൾ തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയത്. സംഭവം നടക്കുമ്പോൾ യുവതിയുടെ മകൾ സ്ഥലത്തില്ലായിരുന്നു. അയാൾ ഒരു കള്ളനാണെന്ന് പറഞ്ഞ് സ്ത്രീ അലാറം അടിച്ചതിനെ തുടർന്നുണ്ടായ ഭയം മൂലം യുവാവ് കഴുത്ത് അറുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അരവിന്ദൻ അപ്പാർട്ട്‌മെന്റിൽ സംശയാസ്പദമായ രീതിയിൽ കറങ്ങിനടന്ന് ഫോൺ ആവശ്യപ്പെടുകയായിരുന്നുവെന്നും ഫോൺ നൽകാൻ വിസമ്മതിച്ചപ്പോൾ, യുവാവ് സ്ത്രീയെ ആക്രമിക്കുകയും പൂട്ടുന്നതിന് മുമ്പ് അവരുടെ വീടിനുള്ളിലേക്ക് ഓടിക്കയറുകയും ചെയ്തതായിട്ടുമാണ് സ്ത്രീ പറയുന്നത്. പെരവല്ലൂർ പോലീസ് ഇരുവിഭാഗത്തെയും ചോദ്യം ചെയ്തുവരികയാണ്.
(ആത്മഹത്യാ ചിന്തകളെ അതിജീവിക്കുന്നതിനുള്ള സഹായം തമിഴ്‌നാടിന്റെ ആരോഗ്യ ഹെൽപ്പ് ലൈൻ 104 ലും സ്നേഹയുടെ ആത്മഹത്യ പ്രതിരോധ ഹെൽപ്പ് ലൈൻ 044-24640050 ലും ലഭ്യമാണ്.)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.