ക്ലബ്ബുകളുടെ ഡ്രസ് കോഡ് നിയമം; എടുത്തുകളയാൻ ഒരുങ്ങി കർണാടക സർക്കാർ.

ബെംഗളൂരു: കർണാടകയിലെ ക്ലബ്ബുകളിൽ നിലവിലുള്ള ഡ്രസ് കോഡ് നിയമങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ വീണ്ടും ശ്രമിക്കുന്നു, ഏതെങ്കിലും അംഗമോ സന്ദർശകനോ പരമ്പരാഗതമായതോ അനൗപചാരികമായതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നത് കണ്ടാൽ ക്ലബ്ബ്കളുടെ പരിസരത്തേക്കുള്ള പ്രവേശനത്തെ അധികൃതർ നിയന്ത്രിച്ചിരുന്നു. മുൻ സർക്കാരുകൾ ഈ നിയമം എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും അത് നിഷ്‌ഫലമാവുകയായിരുന്നു. ഇപ്പോൾ വീണ്ടും ബിജെപി എംഎൽസി എൻ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നിയമസഭയുടെ സമിതി വിഷയം പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. കർണാടകയിൽ ഏകദേശം 300-ലധികം ക്ലബ്ബുകളാണുള്ളത്, അവയിൽ മിക്കതും ഇന്ത്യൻ വസ്ത്രങ്ങൾ, അനൗപചാരിക/കാഷ്വൽ വസ്ത്രങ്ങൾ, എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്…

Read More
Click Here to Follow Us