പോലീസിനു പറ്റിയ പിഴവ് : ആറുമാസമായി പതിനേഴുകാരൻ കൊടും കുറ്റവാളികൾക്കൊപ്പം ജയിലിൽ

ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആണ് ഷബീർ എന്ന 17 കാരൻ പോലീസ് പിടിയിലാകുന്നത്.
ഓഗസ്റ്റ് 11ന് ഏകദേശം രണ്ടായിരത്തോളം പേരടങ്ങുന്ന സംഘം പ്രകോപനപരമായ സാമൂഹ്യമാധ്യമ വാർത്തയെ തുടർന്ന് നടത്തിയ ആക്രമണത്തിൽ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീ വെച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഷബീർ മറ്റ് 120 പേരോടൊപ്പം അറസ്റ്റിലാവുന്നത്.

  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ബഹളം കേട്ട് പുറത്തിറങ്ങിയ ഷബീർ എന്താണെന്ന് നോക്കാൻ പോയതാണെന്നും ആക്രമണത്തിൽ പങ്കാളിയല്ല എന്നുമാണ് ഷബീറിന്റെ അമ്മ പറയുന്നത്. അന്ന് മുതൽ പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുന്ന അമ്മ, തന്റെ മകന് പ്രായപൂർത്തിയായിട്ടില്ല എന്നും കൊടും കുറ്റവാളികൾക്കൊപ്പം ആണ് തന്റെ മകനെയും പരപ്പന അഗ്രഹാര ജയിലിൽ പാർപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിലും ആരും  ചെവിക്കൊണ്ടില്ല.
തുടർന്ന് വക്കീലിന്റെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചു.
പ്രായം രേഖപ്പെടുത്തിയതിൽ പോലീസിന് പിഴവു പറ്റി എന്ന് തിരിച്ചറിഞ്ഞ ഹൈക്കോടതി ഷബീറിനെ ജുവനൈൽ ഹോമിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us