സ്‌കൂളിലെ വസ്ത്രധാരണരീതി എല്ലാ മതസ്ഥരും അംഗീകരിക്കണം: അമിത് ഷാ.

ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നതിനിടെ, എല്ലാ മതവിഭാഗത്തിൽ പെട്ടവരും സ്കൂളുകളിൽ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹിജാബ് വിഷയത്തിൽ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സ്ക്കൂളുകൾ നിർദേശിക്കുന്ന വസ്ത്രം എല്ലാ മതത്തിൽപ്പെട്ടവരും ധരിക്കാൻ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാൻ എല്ലാവരും തയ്യാറാവണം. അമിത്ഷാ പറഞ്ഞു. കർണാടകയിലെ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി തീർപ്പുണ്ടാക്കാനിരിക്കെയാണ് ഷായുടെ…

Read More

ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബിബിഎംപി സ്കൂളുകൾക്ക് യൂണിഫോം വിതരണം ചെയ്തു.

ബെംഗളൂരു: സ്‌കൂളുകളിലെയും കോളേജുകളിലെയും ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബിബിഎംപി ബെംഗളൂരുവിലെ സ്‌കൂളുകളിൽ യൂണിഫോം വിതരണം ചെയ്യാൻ തുടങ്ങി. ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്‌കൂളുകൾ തുറന്ന ആഗസ്ത് മുതൽ യൂണിഫോം വിതരണം ബാക്കിയുണ്ടെന്ന് സമ്മതിച്ചെങ്കിലും ഹിജാബ് വിവാദവുമായി ഈ നീക്കത്തിന് യാതൊരു ബന്ധവുമില്ലെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബറിൽ സിവിൽ ബോഡി വർക്ക് ഓർഡർ നൽകിയെങ്കിലും ഒമിക്രോൺ ഭീഷണിയെത്തുടർന്ന് യൂണിഫോം വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ലന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഈ മാസം മുഴുവൻ യൂണിഫോം വിതരണം ചെയ്യാൻ പദ്ധതിയിട്ടതോടെ, വെള്ളിയാഴ്ച ഓസ്റ്റിൻ…

Read More

ക്ലബ്ബുകളുടെ ഡ്രസ് കോഡ് നിയമം; എടുത്തുകളയാൻ ഒരുങ്ങി കർണാടക സർക്കാർ.

ബെംഗളൂരു: കർണാടകയിലെ ക്ലബ്ബുകളിൽ നിലവിലുള്ള ഡ്രസ് കോഡ് നിയമങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ വീണ്ടും ശ്രമിക്കുന്നു, ഏതെങ്കിലും അംഗമോ സന്ദർശകനോ പരമ്പരാഗതമായതോ അനൗപചാരികമായതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നത് കണ്ടാൽ ക്ലബ്ബ്കളുടെ പരിസരത്തേക്കുള്ള പ്രവേശനത്തെ അധികൃതർ നിയന്ത്രിച്ചിരുന്നു. മുൻ സർക്കാരുകൾ ഈ നിയമം എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും അത് നിഷ്‌ഫലമാവുകയായിരുന്നു. ഇപ്പോൾ വീണ്ടും ബിജെപി എംഎൽസി എൻ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നിയമസഭയുടെ സമിതി വിഷയം പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. കർണാടകയിൽ ഏകദേശം 300-ലധികം ക്ലബ്ബുകളാണുള്ളത്, അവയിൽ മിക്കതും ഇന്ത്യൻ വസ്ത്രങ്ങൾ, അനൗപചാരിക/കാഷ്വൽ വസ്ത്രങ്ങൾ, എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്…

Read More
Click Here to Follow Us