ദക്ഷിണ ചെന്നൈയിലെ ഈ പ്രദേശങ്ങളിൽ ജനുവരി 27-28 തീയതികളിൽ ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു : നെമ്മേലി ഡീസലിനേഷൻ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദക്ഷിണ ചെന്നൈയിലെ പല പ്രദേശങ്ങളിലും വ്യാഴാഴ്ചയും (ജനുവരി 27) വെള്ളിയും (ജനുവരി 28) ജലവിതരണം ഉണ്ടാകില്ലെന്ന് ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് അറിയിച്ചു.

പ്ലാന്റിലെ ജലശുദ്ധീകരണ പ്രവർത്തനങ്ങൾ ജനുവരി 27 ന് രാവിലെ 6 മുതൽ ജനുവരി 28 ന് രാവിലെ 6 വരെ നിർത്തിവയ്ക്കുമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്അറിയിച്ചു. ദക്ഷിണ ചെന്നൈയിലെ മൈലാപ്പൂർ, മണ്ടൈവേലി, അഡയാർ, വേളാച്ചേരി, ബസന്റ് നഗർ, ഷോളിംഗനല്ലൂർ, ഇഞ്ചമ്പാക്കം നീലങ്കരൈ, കൊട്ടിവാക്കം, പെരുങ്കുടി, പാലവാക്കം, തിരുവാൻമിയൂർ, എന്നിവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

ആവശ്യത്തിന് വെള്ളം മുൻകൂട്ടി സംഭരിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര ആവശ്യമുണ്ടെങ്കിൽ ടാങ്കർ ജലവിതരണത്തിനായി ബന്ധപ്പെട്ട പ്രദേശത്തെ എഞ്ചിനീയർമാരുടെ ബന്ധപ്പെടാനുള്ള നമ്പറുകളും ബോർഡ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts