ബെംഗളൂരുവിലെ ബെല്ലന്ദൂർ തടാകത്തിൽ വീണ്ടും വിഷനുര: സമീപ പ്രദേശങ്ങളിലെ താമസക്കാർ ആശങ്കയിൽ!

ബെംഗളൂരു: കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ബെല്ലന്ദൂർ തടാകത്തിൽ വിഷ നുര പ്രത്യക്ഷപ്പെടുകയും അത് ദേശീയ വാർത്തകളിൽ ഇടം നേടുകയും ചെയ്തു . പിന്നീട്, അവർ തടാകം വൃത്തിയാക്കുമെന്ന് പറഞ്ഞു. എന്നാൽ ഇതുവരെ തടാകത്തിൽ ഒരു വികസനവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ വീണ്ടും തടാകത്തില്‍ നുര പ്രത്യക്ഷപ്പെട്ടത് ആളുകളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു.

സിലിക്കൺ സിറ്റി ബെംഗളൂരുവിൽ ദിവസങ്ങളായി പെയ്ത കനത്ത മഴയ്ക്ക് ശേഷം, ബെല്ലന്ദൂർ തടാകത്തിൽ വലിയ അളവിലാണ് നുര പ്രത്യക്ഷപ്പെടുന്നത്. തടാകത്തിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ നുരയുടെ അളവ് വർദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

ബെല്ലന്തൂർ തടാകം മലിനമായതിൽ നാട്ടുകാർ ആശങ്കാകുലരാണ്. മലിനമായ വെള്ളം തടാകത്തിലേക്ക് പ്രവേശിച്ചതിനാൽ, അത് തടാകത്തിലെ കുളത്തിൽ നുരയും പതയും പൊങ്ങുകയും കാറ്റിനാൽ ജനവാസ മേഖലകളിലേക്ക് എത്തിപ്പെടുകയും ചെയ്യും.

ബെല്ലന്തൂർ, കരിയമ്മ അഗ്രഹാര, യമലൂർ, കെമ്പപുര, ചാലഘട്ട, നാഗസാന്ദ്ര ഇബ്ബല്ലൂർ, ദേവര ബീസനഹള്ളി, കടു ബീസനഹള്ളി പ്രദേശങ്ങളിലെ ജനങ്ങൾ വീണ്ടും ബുദ്ധിമുട്ടുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts