പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങവേ കാർ കത്തിയമർന്നു

തൃശ്ശൂര്‍: തൃശൂരില്‍ പ്രസവശേഷം ആശുപത്രിയില്‍ നിന്ന് ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങവെ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. തൃശൂര്‍ ആമ്പല്ലൂരില്‍ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അത്ഭുതകരമായാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത്.

മുരിങ്ങൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. മുരിങ്ങൂര്‍ ഐക്കരപ്പറമ്പില്‍ വീട്ടില്‍ സജിയുടെ ഭാര്യയും ഇരട്ടക്കുട്ടികളും ഉള്‍പ്പടെ അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്‌റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ നോക്കിയെങ്കിലും ആദ്യം ഡോര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.

  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

എന്നാല്‍ പീന്നിട് ഡോര്‍ തുറക്കുകയും സാധനങ്ങള്‍ എടുത്ത് പുറത്തിറങ്ങുകയുമായിരുന്നു. ഇതിന് തൊട്ട് പിന്നാലെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്‌റെ കാരണം വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
[masterslider id="10"]

Related posts